ജിദ്ദ: ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിങ് അബ്്ദുൽ അസീസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. മാഹ ബദവി മുഖ്യപ്രഭാഷണം നടത്തി. കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിലെ പ്രഫസറായിരുന്നു ഡോ. ഹുസൈൻ മണിയാർ (കർണാടക) ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബ്ലഡ് ഡോണേഴ്സ് പാർക്ക് കിങ് അബ്്ദുൽ അസീസ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബ്ലഡ് ഡോണേഴ്സ് പാർക്ക് എന്ന സംവിധാനത്തിലൂടെ 2018 മുതൽ സ്ഥിരമായി രക്തദാനം നടത്തുന്ന വ്യക്തികളെ ചടങ്ങിൽ ആദരിക്കുകയും ഉപഹാര വിതരണവും നടന്നു. മുഹമ്മദ് ഷാഹിദ് (കർണാടക), ഗ്ലെൻ ഗോമസ് (തമിഴ്നാട്), ഡോ. അഹമ്മദ് ബാഷ (തമിഴ്നാട്), മുസ്തഫ കമാൽ (കർണാടക) എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.
ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ പ്രസിഡൻറ് അഷ്റഫ് മൊറയൂർ, ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ആലിക്കോയ ചാലിയം, മിക്സ് അക്കാദമി ചെയർമാൻ അബ്്ദുൽ ഗനി മലപ്പുറം, ബ്ലഡ് ഡോണേഴ്സ് പാർക്ക് കൺവീനറും പ്രോഗ്രാം കോഓഡിനേറ്ററുമായ അൽ അമാൻ നാഗർകോവിൽ എന്നിവർ സംസാരിച്ചു. രാവിലെ 10 മുതൽ മൂന്നുവരെ നടന്ന രക്തദാന ക്യാമ്പിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധിപേർ രക്തം ദാനംചെയ്തു. സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മൊഹിയിദ്ദീൻ ചെന്നൈ, കോയിസ്സൻ ബീരാൻകുട്ടി, തമീമുൽ അൻസാരി, ആസിഫ് ഗഞ്ചിമൊട്ട, ഷാഹുൽ ഹമീദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.