റിയാദിൽ ഗോഡൗണിന്​ തീപിടിച്ച്​ മരിച്ച അബ്​ദുൽ ജിഷാറിന്റെ മൃതദേഹം ഖബറടക്കി

റിയാദ്: ചൊവ്വാഴ്​ച റിയാദ്​ ഷിഫയിൽ സോഫ സെറ്റ് നിർമാണശാലയുടെ ഗോഡൗണിന്​ തീപിടിച്ചു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഖബറടക്കി. മലപ്പുറം നിലമ്പൂർ വഴിക്കടവ് തോട്ടുംകടവത്ത് സ്വദേശി അബ്​ദുൽ ജിഷാറി​െൻറ (39) മൃതദേഹമാണ്​ ശുമൈസി ആശുപത്രി മോർച്ചറിയിൽ നിന്നും നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച റിയാദ് മൻസൂരിയ്യ മഖ്ബറയിൽ ഖബറടക്കിയത്​.​ അസീസിയയിലെ പള്ളിയിൽ മയ്യിത്ത്​ നമസ്കാരം നിർവഹിച്ചു. നടപടികൾക്ക് കെ.എം.സി.സി പ്രവർത്തകരായ ഉമർ അമാനത്ത്, ഷൗക്കത്ത്​, ജംഷി എന്നിവർക്ക് പുറമെ മലപ്പുറം ജില്ലാ ഒ.ഐ.സി.സി പ്രസിഡൻറ്​ സിദ്ദിഖ് കല്ലുമ്പറമ്പൻ, പൊതുപ്രവർത്തകൻ സിദ്ദീഖ്​ തുവ്വൂർ എന്നിവർ രംഗത്തുണ്ടായിരുന്നു.

ചൊവ്വാഴ്ച്ച രാവിലെ 7.30 ഓടെയാണ്​ അപകടമുണ്ടായത്​. തൊട്ടടുത്ത ഗോഡൗണിൽ തീപിടിത്തമുണ്ടാവുകയും അത് അബ്‌ദുൾ ജിഷാർ പണിയെടുത്തിരുന്ന ഗോഡൗണിലേക്ക് പടർന്നുപിടിക്കുകയുമായിരുന്നു. ആ സമയത്ത്​ അവിടെ കൂടുതൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാൻ സഹപ്രവർത്തകർ വിളിച്ചുപറഞ്ഞെങ്കിലും അകലെ മാറിനിന്ന്​ ഭാര്യയുമായി ഫോണിൽ സംസാരിക്കുകയായിരുന്ന ജിഷാറിന്​ കേൾക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അഗ്​നി ഗോഡൗൺ മുഴുവൻ വിഴുങ്ങിക്കഴിഞ്ഞിരുന്നു. സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസി​െൻറ നേതൃത്വത്തിൽ അഗ്​നിശമന സേനയും പൊലീസുമെത്തി തീകെടുത്തി. ഉച്ചയോടെയാണ്​ ജിഷാറി​െൻറ മൃതദേഹം പുറത്തെടുത്തത്​. ദീർഘകാലമായി ഇവിടെ ജോലി ചെയ്യുന്ന അബ്​ദുൽ ജിഷാർ ഒരാഴ്​ച മുമ്പാണ്​ നാട്ടിൽനിന്ന്​ അവധി കഴിഞ്ഞെത്തിയത്​. സാമൂഹികപ്രവർത്തകനായ ഇദ്ദേഹം ഒ.ഐ.സി.സി അംഗമാണ്​. പിതാവ്​: അബ്​ദുറഹ്മാൻ, മാതാവ്​: മറിയുമ്മ, ഭാര്യ: സക്കിറ. മക്കൾ: അഫീഫ, റൂബ, ആമീർ, അനു.

Tags:    
News Summary - Body of Abdul Jishar, Victim of Riyadh Warehouse Fire, Laid to Rest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.