കുടുംബങ്ങളുടെ കടുംപിടുത്തം; പാലക്കാട് സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിന്​ ശേഷം നാട്ടിലേക്ക്

റിയാദ്: കുടുംബങ്ങളുടെ കടുംപിടുത്തം കാരണം ഒരു മാസമായി റിയാദിലെ മോർച്ചറിയിൽ കിടന്ന മലയാളിയുടെ മൃതദേഹം നാട്ടിലേക്ക്​. മാർച്ച്​ നാലിന്​ റിയാദിൽ മരിച്ച പാലക്കാട് ഒറ്റപ്പാലം സ്വദേശി കിണാശ്ശേരിയിൽ അബൂബക്കറി​െൻറ (65) മൃതദേഹം ചൊവ്വാഴ്​ച പുലർച്ചെ 12.40-ന്​ റിയാദിൽനിന്ന്​ പുറപ്പെടുന്ന ഫ്ലൈ​നാസ്​ വിമാനത്തിൽ കൊണ്ടുപോകും. രാവിലെ 8.20-ന്​ കരിപ്പൂരിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക്​ കൊണ്ടുപോകും.

രണ്ട്​ ഭാര്യമാരുള്ള ഇദ്ദേഹത്തി​ന്‍റെ കുടുംബങ്ങൾക്കിടയിലെ തർക്കമാണ്​ വൈകിപ്പിക്കാനിടയാക്കിയത്​. സമാനമായ ചില പ്രശ്​നങ്ങളാൽ തന്നെ ഇദ്ദേഹത്തിന്​ 10​ വർഷമായി നാട്ടിൽ പോകാനും കഴിഞ്ഞിരുന്നില്ല. ആദ്യ ഭാര്യ നാട്ടിൽ നൽകിയ പരാതിയായിരുന്നു കാരണം. 40 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ജിദ്ദയിലാണ്​ ജോലി ചെയ്​തിരുന്നത്​. മരിക്കുന്നതിന്​ തൊട്ടുമുമ്പ്​ സ്​പോൺസറുടെ കൂടെ റിയാദിൽ എത്തിയതായിരുന്നു. ഫെബ്രുവരി 27-ന്​ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിലെ കിങ്​ ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വെൻറിലേറ്ററി​ന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മാർച്ച്​ നാലിന്​ മരണം സ്ഥിരീകരിച്ചു.

അതോടെ തർക്കം മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ ചൊല്ലിയായി. മരണാനന്തര നടപടിക്രമങ്ങളുടെ ഭാഗമായി അബൂബക്കറി​െൻറ പിതാവി​െൻറയും സഹോദരങ്ങളുടെയും നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പവർ ഓഫ് അറ്റോർണി തയാറാക്കിയപ്പോൾ ആദ്യ ഭാര്യയും മക്കളും അതിൽ സഹകരിക്കാൻ തയാറായില്ല. ഈ സാഹചര്യത്തിൽ സൗദിയിൽ തന്നെ ഖബറടക്കാനുള്ള ആലോചനയായി. എന്നാൽ അപ്പോൾ നാട്ടിൽ ഇരു കുടുംബങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായി. ആദ്യ ഭാര്യയേയും മക്കളെയും റിയാദിലെ ഇന്ത്യൻ എംബസി അധികൃതർ ബന്ധപ്പെട്ടപ്പോൾ അവർ അയഞ്ഞു. നാട്ടിലേക്ക് കൊണ്ടുവരാനാവശ്യമായ സമ്മതപത്രം നൽകാമെന്ന്​ സമ്മതിക്കുകയും ചെയ്​തു.

എന്നിട്ടും ഇരുകുടുംബങ്ങളും അഭിപ്രായ ഐക്യത്തിൽ എത്തിയില്ല. ഒരു മാസം കഴിഞ്ഞിട്ടും രണ്ടു കൂട്ടരും ഒറ്റ നിലപാടിൽ എത്താത്ത സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കാൻ എംബസി സ്വമേധയാ തീരുമാനിക്കുകയാണുണ്ടായത്. തുടർന്ന്, നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കുകയായിരുന്നു.

സൗദിയിലെ സാമൂഹികപ്രവർത്തകരായ നിഹ്​മത്തുല്ല, ഹുസൈൻ ദവാദ്മി, സിദ്ദീഖ് തുവ്വൂർ, റസാഖ് വയൽക്കര, ഇബ്രാഹിം കരീം എന്നിവരുടെ നിരന്തരമായ ശ്രമമാണ്​ വിജയം കണ്ടത്​. നാട്ടിൽനിന്ന്​ സാമൂഹികപ്രവർത്തകൻ മുത്തലിബ്​ ഒറ്റപ്പാലവും ഇടപെട്ടിരുന്നു. പത്താണ്ടായി നാടണയാൻ കൊതിച്ചിട്ടും കഴിയാതിരുന്ന അബൂബക്കർ ഒടുവിൽ ജീവനറ്റ ശരീരമായി നാട്ടിലേക്ക്​....

Tags:    
News Summary - body of Malayali died in Riyadh to Home after a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.