അബ്ഹ: 14ാമത് ബുക്സ് ആൻറ് ഇൻഫർമേഷൻ എക്സിബിഷനിൽ സന്ദർശക പ്രവാഹം. ഖമീസ്മുശൈത്തിലെ അമീർ സുൽത്താൻ സാംസ്കാരിക കേന്ദ്രത്തിൽ കിങ് ഖാലിദ് യൂനിവേഴ്സിറ്റി ഒരുക്കിയ പ്രദർശനം കാണാൻ നിരവധി പേരാണ് എത്തുന്നത്. 70 ലധികം പ്രസാധകൾ പുസ്തകമേളയിൽ പെങ്കടുക്കുന്നുണ്ട്. യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കും ഗവേഷകർക്കും സഹായകമായ അക്കാദമിക് പുസ്തകങ്ങളും സാഹിത്യങ്ങളും കഥകളും ചരിത്രങ്ങളും കൂട്ടത്തിലുണ്ട്.
വിദ്യാർഥികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുകയും പുസ്തകത്തിെൻറ പ്രാധാന്യം അവരിലുണ്ടാക്കുകയുമാണ് എക്സിബിഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് കിങ് ഖാലിദ് യൂനിവാഴ്സിറ്റി ലൈബ്രററി കാര്യ മേധാവി ഡോ. അബ്ദുല്ല അൽ നാസ്വിർ പറഞ്ഞു.
ഒരു ലക്ഷത്തോളം തലക്കെട്ടിലുള്ള പുസ്തകങ്ങൾ വിവിധ പ്രസാധകർ ഒരുക്കിയിട്ടുണ്ട്. ലോക ഇസ്ലാമിക പണ്ഡിതന്മാരുടെ പ്രശസ്ത കൃതികളും തീവ്രവാദവും ഭീകരതയും തടയാനുതകുന്ന പുസ്തകങ്ങളും മേളയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് മേള കഴിയുന്നത്ര ഉപകാരപ്രദമാക്കാൻ പുസ്തകം വാങ്ങാൻ യൂനിവേഴ്സിറ്റി സൗജന്യ കൂപ്പൺ ഒരുക്കിയിട്ടുണ്ട്. ഇതിെൻറ ചെലവ് യൂനിവാഴ്സിറ്റി വഹിക്കും. അക്കാദമിക് പുസ്തകങ്ങൾ പ്രത്യേകിച്ച് എൻജിനീയറിങ്, മെഡിക്കൽ പുസ്തകങ്ങൾക്ക് 40 ശതമാനം വരെ നിർബന്ധമായും ഡിസ്കൗണ്ട് നൽകണമെന്ന് പ്രസാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മേഖലയിലെ വിവിധ ഗവൺമെൻറ് വകുപ്പുകൾക്ക് പ്രത്യേക സ്ഥലമനുവദിച്ചിട്ടുണ്ട്. അബ്ഹ സാഹിത്യ ക്ലബിെൻറ 300 ഒാളം പ്രസിദ്ധീകരണങ്ങൾ പ്രദർശനത്തിനുണ്ട്. അബ്ഹ പബ്ലിക് ലൈബ്രററി, ഖമീസ് മുശൈത്ത് പബ്ലിക് ലൈബ്രറി എന്നിവയുടെ പങ്കാളിത്തവും മേളയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് അസീർ മേഖല ഡെപ്യൂട്ടി ഗവർണർ അമീർ മൻസൂർ ബിൻ മുഖ്രിൻ ബിൻ അബ്ദുൽ അസീസ് ബുക്സ് ആൻറ് ഇൻഫർമേഷൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തത്. ഒക്ടോബർ 19 വരെ മേള നീണ്ടു നിൽക്കും. വിവിധ സാംസ്കാരിക പരിപാടികളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.