കോഴിക്കോട്: പ്രവാസി വ്യവസായി ഡേവിഡ് ലൂക്കിന്റെ ജീവചരിത്രം ‘ഓർമകളുടെ സുഗന്ധം’ കേരള ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. കോഴിക്കോട് ചാലിയാർ തീരത്തുള്ള രാവിസ് കടവ് റിസോർട്ടിൽ നടന്ന റിയാദ് ഡയസ്പോറയുടെ പ്രഥമ സംഗമത്തിൽ നടന്ന ചടങ്ങിൽ റിയാദിലെ മുൻ പ്രവാസി ഡോ. ഭരതൻ ആദ്യപ്രതി ഏറ്റുവാങ്ങി.
റിയാദിൽനിന്ന് മടങ്ങിയ പ്രവാസികളുടെയും റിയാദിലെ നിലവിലുള്ള പ്രവാസികളുടെയും ആദ്യ സംഗമത്തിനായിരുന്നു കോഴിക്കോട് വേദിയായത്. ജോർജ് പുളിങ്കാട് രചിച്ച ജീവചരിത്രരേഖ സാധാരണ ഒരു പ്രവാസി ജീവനക്കാരനിൽനിന്ന് വ്യവസായിയായി ഉയർന്ന ഡേവിഡ് ലൂക്കിന്റെ വിവിധ കർമ മണ്ഡലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ്.
ഡോ. കെ.ആർ. ജയചന്ദ്രൻ ആമുഖവും എസ്.പി. നമ്പൂതിരി അവതാരികയും രചിച്ച പുസ്തകം പുതിയ തലമുറയിലെ വ്യവസായികൾക്കും സംരംഭകർക്കും പ്രചോദനമാകുമെന്ന് ഡോ. ജയചന്ദ്രൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.