റിയാദ്: ബോക്സിങ് കായിക വിഭാഗത്തിൽ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ പോരാട്ടമായ ‘റിയാലിറ്റി ഫൈറ്റ്’ ദറഇയയിൽ ഫെബ്രുവരി 26 നടത്തുന്നു. അമേരിക്കൻ ബോക്സർമാരിലൊരാളായ ജെയ്ക്ക് പോളും അദ്ദേഹത്തിന്റെ ബ്രിട്ടീഷ് എതിരാളി ടോമി ഫ്യൂറിയുമാണ് ഏറ്റുമുട്ടുക. ദറഇയ സീസൺ രണ്ടാം പതിപ്പിന്റെ ഭാഗമായി സൗദി ബോക്സിങ് ഫെഡറേഷന്റെ മേൽനോട്ടത്തിൽ സ്കിൽ ചലഞ്ച് എന്റർടെയ്ൻമെൻറ് കമ്പനിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബോക്സർ ജെയ്ക്ക് പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും ജനപ്രിയനായ വ്യക്തിയാണ്. ബോക്സർ ടോമി ഫ്യൂറി ഒരു റിയാലിറ്റി ടി.വി താരമാണ്. ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യൻ ടൈസൺ ഫ്യൂറിയുടെ സഹോദരനാണ്. സമീപകാലത്ത് സൗദിയിൽ ബോക്സിങ് ഗെയിം വളരെ ശ്രദ്ധിക്കപ്പെട്ടുവരുകയാണെന്ന് സൗദി ബോക്സിങ് ഫെഡറേഷൻ പ്രസിഡൻറ് അബ്ദുല്ല അൽഹർബി പറഞ്ഞു.
പരിപാടിക്ക് ആതിഥേയത്വം വഹിക്കാനായത് ഭരണകൂടത്തിന്റെയും കായിക മന്ത്രിയുടെയും പരിധിയില്ലാത്ത പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും തുടർച്ചയാണെന്നും സൗദി ബോക്സിങ് ഫെഡറേഷൻ പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.