വാഷിങ്ടൺ: അമേരിക്കയിൽ സന്ദർശനം നടത്തുന്ന സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ബോയിങ്, റെയ്ത്തൺ കമ്പനി മേധാവികളുമായി ചർച്ച നടത്തി.
ലോകത്തെ പ്രമുഖ വിമാന നിർമാണകമ്പനികളിലൊന്നാണ് ചിക്കാഗോ ആസ്ഥാനമായ ബോയിങ്. അരനൂറ്റാണ്ടിലേറെയായി സൗദിയുമായി അടുത്ത ബന്ധമുള്ള ആയുധനിർമാണ സ്ഥാപനമാണ് റെയ്ത്തൺ. സൗദിയിൽ മാത്രം റെയ്ത്തണിന് 500 ന് അടുത്ത ജീവനക്കാരുണ്ട്.
തദ്ദേശീയമായ ആയുധനിർമാണത്തിന് സൗദിയെ തുണക്കുന്ന ഇൗ കമ്പനി, രാജ്യത്തിെൻറ വ്യോമപ്രതിരോധ സംവിധാനം, സൈബർ സെക്യൂരിറ്റി തുടങ്ങി അസംഖ്യം പ്രതിരോധ മേഖലകളിൽ സഹായിക്കുന്നുണ്ട്. ഇതിനായി ‘റെയ്ത്തൻ സൗദി അറേബ്യ’ എന്ന പ്രത്യേക കമ്പനി സ്ഥാപിക്കാൻ കഴിഞ്ഞ മേയിൽ ധാരണയായിരുന്നു. വിഷൻ 2030 െൻറ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്ന പ്രധാന സ്ഥാപനങ്ങളിലൊന്നുമാണ്. ഇവക്ക് പുറമേ, ആയുധ യുേദ്ധാപകരണങ്ങൾ നിർമിക്കുന്ന ആഗോള സ്ഥാപനമായ ലോക്ഹീഡ് മാർട്ടിൻ, ജനറൽ ഡൈനാമിക്സ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.