കെട്ടിടംപൊളി: നഷ്ടപരിഹാര അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി

ജിദ്ദ: ചേരികൾ ഒഴിവാക്കുന്നതിന്റെയും നഗരവികസനത്തിന്റെയും ഭാഗമായി ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ ഓൺലൈൻ വഴി സ്വീകരിച്ചുതുടങ്ങിയതായി ജിദ്ദ നഗരസഭ അറിയിച്ചു. കെട്ടിട ഉടമകൾ നഷ്ടപരിഹാരത്തിനായി ജിദ്ദ നഗരസഭയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതോടെ താമസസ്ഥലം നഷ്ടപ്പെട്ടവർക്ക് സർക്കാർ ചെലവിൽ താമസസൗകര്യം ഉൾപ്പെടെയുള്ള വിവിധ ഭവനസേവനങ്ങൾ നൽകുമെന്ന് നേരേത്ത മക്ക മേഖല എമിറേറ്റ് പ്രഖ്യാപിച്ചിരുന്നു. ഈ വർഷാവസാനത്തോടെ വിവിധ ഭവന യൂനിറ്റുകൾ ഒരുക്കുമെന്നും വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അവ നൽകുമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു.

പല പ്രദേശങ്ങളിലെയും കെട്ടിടങ്ങൾ ഇതിനോടകം പൊളിച്ചുനീക്കിയിട്ടുണ്ട്. അവശേഷിക്കുന്നവ പൊളിച്ചുനീക്കുന്ന നടപടികൾ തുടരുകയാണ്. നവംബർ 17ഓടെ മുഴുവൻ പ്രദേശങ്ങളിലെയും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന ജോലികൾ അവസാനിക്കും. 34 പ്രദേശങ്ങളിലായി മൊത്തം 3.24 കോടി ചതുരശ്ര മീറ്റര്‍ സ്ഥലത്തുള്ള 50,000 ത്തോളം കെട്ടിടങ്ങളാണ് നഗരത്തിൽ പൊളിച്ചുനീക്കുന്നത്.

Tags:    
News Summary - Building demolition: Compensation applications are being accepted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.