രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബുറൈദയിലെ ഒ.ഐ.സി സി പ്രവർത്തകർ വായ് മൂടിക്കെട്ടി പ്രതിഷേധിക്കുന്നു

ബുറൈദ ഒ.ഐ.സി.സി വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു

ബുറൈദ: രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഒ.ഐ.സിസി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി അദ്ദേഹത്തി​െൻറ ലോക്സഭാ അംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ചു. ബുറൈദയിലെ ഒ.ഐ.സി.സി ഓഫീസിൽ സംഗമിച്ച പ്രവർത്തകർ രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാരി​െൻറ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ കറുത്ത തുണി കൊണ്ട്‌ വായ് മൂടി കെട്ടിയാണ് പ്രതിഷേധിച്ചത്.

രാഹുല്‍ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയ ദിവസം ഇന്ത്യൻ ജനാധിപത്യത്തി​െൻറ കറുത്ത ദിനമായി ചരിത്രം രേഖപ്പെടുത്തുമെന്ന് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. മോദി, അദാനി ബന്ധത്തെ ചോദ്യം ചെയ്തതിനാണ് രാഹുല്‍ ഗാന്ധിയെ മോദി സർക്കാർ വേട്ടയാടുന്നത്.

ഒ.ഐ.സി.സി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡ​ൻറ്​ സക്കീര്‍ പത്തറ, ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, വൈസ് പ്രസിഡ​ൻറ്​ അസീസ് കണ്ണൂര്‍, ജോയിൻറ്​ സെക്രട്ടറി പി.പി.എം. അഷ്റഫ്, റഹീം കണ്ണൂര്‍, ബാബു വളക്കരപ്പാടം, സക്കീർ കുറ്റിപ്പുറം, സനോജ്, യു.എസ്. അനസ് എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.