ബുറൈദ: കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ 40ാം വാർഷിക കാമ്പയിനിെൻറ ഭാഗമായി നടന്ന ആറാമത് ഏകദിന ഫുട്ബാൾ ടൂർണമെൻറ് ഖസീം പ്രവാസികളുടെ പെരുന്നാൾ ആഘോഷമായി മാറി. ബുറൈദ ശർഖ് ജാലിയാത്ത് സ്റ്റേഡിയത്തിൽ എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ സഫാ ഫുഡ് റണ്ണിങ് സ്റ്റാർ ഉനൈസ ജേതാക്കളായി. രണ്ട് ഗോളുകൾക്കാണ് സൂപ്പർ സോക്കർ ബുക്കേരിയയെ അവർ പരാജയപ്പെടുത്തിയത്. വിജയികൾക്ക് സെൻട്രൽ കമ്മിറ്റിയുടെ പ്രൈസ് മണിയും നെസറ്റോ ഹൈപ്പർമാർക്കറ്റ് വിന്നേഴ്സ് ട്രോഫിയും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അലിമോൻ ചെറുകര കൈമാറി.
റണ്ണറപ്പായ ടീമിന് അൽ നസീം ബ്രോസ്റ്റ്-അൽ റബീഹ് റസ്റ്റാറൻറ് നൽകിയ പ്രൈസ് മണിയും മദീന സ്റ്റോർ ബുറൈദ റണ്ണേഴ്സ് ട്രോഫിയും പ്രോഗ്രാം കമ്മിറ്റി കൺവീനർ റഫീഖ് ചെമ്പ്ര സമ്മാനിച്ചു. ജവാൻ നാസർ ആൻഡ് ടീം കളി നിയന്ത്രിച്ചു.
ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുചടങ്ങ് ഏലംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹൈറുന്നിസ ടീച്ചർ ഉദ്ഘാടനം ചെയ്തു. അലിമോൻ ചെറുകര അധ്യക്ഷത വഹിച്ചു. ഫൈസൽ ആലത്തൂർ, ശരീഫ് തലയാട് എന്നിവർ സംസാരിച്ചു. റഫീഖ് ചെമ്പ്ര സ്വാഗതവും എം.സി. മുസ്തഫ നന്ദിയും പറഞ്ഞു. സ്റ്റാർ ട്രാവൽസ് എം.ഡി ഫസൽ ഉപഹാര സമർപ്പണം
നിർവഹിച്ചു.
അൽത്താഫ് കട്ടുപ്പാറ, ലത്തീഫ് പള്ളിയാൽ, ശരീഫ് മാങ്കടവ്, ഫൈസൽ മല്ലാട്ടി, റഷീദ് ബുജി, ഉവൈസ് കൊടുവള്ളി, തോപ്പിൽ അൻസർ, പി.കെ. അബ്ബാസ്, ആസാദ്, മുദസ്സിർ മാനു, അബ്ദുറഹ്മാൻ, ഹമീദ്, റഹീം, ബഷീർ, സൽമാൻ, മുസ്തഫ സുൽത്താന, ഇർഷാദ് കണ്ണൂർ എന്നിവർ ടൂർണമെൻറിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.