ബുറൈദ: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.പി.എം റിയാദുമായി സഹകരിച്ച് റെസ്ക്യൂ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു. ഈവർഷം ഹജ്ജ് സേവനം ചെയ്യാൻ ബുറൈദയിൽനിന്നും പോയ വിഖായാ വളൻറിയർമാരെ ചടങ്ങിൽ അനുമോദിച്ചു. പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന അറ്റാക്ക്, സ്ട്രോക്ക് പോലുള്ളവവന്നാൽ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ക്യാമ്പിൽ വിവരിച്ചു. ബഷീർ ഫൈസി അമ്മിനിക്കാട് അധ്യക്ഷത വഹിച്ചു.
എസ്.ഐ.സി അൽ ഖസിം പ്രൊവിൻസ് പ്രസിഡൻറ് റഷീദ് ദാരിമി അച്ചൂർ ഉദ്ഘടനം നിർവഹിച്ചു. സൈദലവി കോട്ടപ്പുറം ഉപഹാരം നൽകി. നവാസ് പള്ളിമുക്ക്, മൻസൂർ അഷ്റഫി, ഉമർ ചൂരിപ്പറമ്പ് എന്നിവർ സംസാരിച്ചു. റഫീഖ് അരീക്കോട് സ്വാഗതവും ഷബീറലി ചാലാട് നന്ദിയും പറഞ്ഞു. റഫീഖ് ചെങ്ങളായി, ശരീഫ് മങ്കടവ്, ഹാരിസ് അമ്മിനിക്കാട്, നിസാർ കരാടൻ, എം.സി. മുസ്തഫ, അബ്ദുസ്സലാം, ഹുസൈൻ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.