മക്ക: മിനായിൽ അസീസിയ റോഡിൽ നിയന്ത്രണംവിട്ട ബസ് നടന്നുപോവുകയായിരുന്ന ഹജ്ജ് തീർത്ഥാടകർക്കിടയിലേക്ക് പാഞ്ഞ ുകയറി മൂന്ന് പേർ മരിച്ചു. ഉത്തർപ്രദേശ്, ഝാർഖണ്ഡ് സ്വദേശികളും ഒരു ഇൗജിപ്ഷ്യൻ പൗരനുമാണ് മരിച്ചത്.
15 ഒാളം പേർക്ക് പരിക്കുണ്ട്. മലയാളി തീർഥാടക കൊയിലാണ്ടി സ്വദേശിനി ഇബ്ബിച്ചി ആയിശ (58) , കെ.എം.സി.സി ഹജ്ജ് വളണ്ടിയർ മേലാറ്റൂർ സ്വദേശി ഇഖ്ബാൽ എന്നിവർ പരിക്കേറ്റവരിൽ പെടുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ഹജ്ജ് കർമം പൂർത്തിയാക്കി താമസ കേന്ദ്രത്തിലേക്ക് പോകുന്നവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് കാറിലും ഇടിച്ചു. പരിക്കേറ്റ സ്വദേശിയുൾപ്പെടെ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.