മക്ക: ഇന്ത്യൻ ഹജ്ജ് മിഷൻ ഹറമിലേക്ക് നടത്തുന്ന ബസ് സർവിസ് തൽക്കാലത്തേക്ക് നിർത്തിവെക്കും. ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന അസീസിയിലെയും നസീമിലെയും താമസകേന്ദ്രങ്ങളിൽനിന്ന് 24 മണിക്കൂറും ഹറമിലേക്കും തിരിച്ചും ഷട്ടിൽ ബസ് സർവിസ് നടത്തുന്നുണ്ട്.
ഈ സർവിസാണ് ഹറമിലെ തിരക്ക് പരിഗണിച്ച് തൽക്കാലത്തേക്ക് അവസാനിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് സർവിസ് നിർത്തിവെക്കുക. ഹജ്ജിനുശേഷം ജൂലൈ മൂന്നിന് വീണ്ടും സർവിസുകൾ പുനരാരംഭിക്കും. പിന്നീടുള്ള സമയം ഹാജിമാർക്ക് അടുത്തുള്ള പള്ളികളിൽ നമസ്കാരം നിർവഹിക്കാവുന്നതാണ്. ഞായറാഴ്ച രാത്രിയോടെ ഹാജിമാർ മിനായിലേക്ക് പുറപ്പെട്ടു തുടങ്ങും. തിങ്കളാഴ്ചയാണ് ഹജ്ജിന് തുടക്കം കുറിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.