റിയാദ്: ഒ.ഐ.സി.സി പാലക്കാട് ജില്ലകമ്മിറ്റി ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന് വോട്ടഭ്യർഥിച്ചുകൊണ്ട് കെ.എം.സി.സി, ഒ.ഐ.സി.സി നേതാക്കൾ സംസാരിച്ചു. ബത്ഹ സബർമതി ഓഫിസിൽ ചേർന്ന കൺവെൻഷൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡൻറ് ഷിഹാബ് കരിമ്പാറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ ബഹ്സാൻ ആമുഖഭാഷണം നടത്തി. തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട പല വിഷയങ്ങളും ചർച്ച ചെയ്യാതെ പോകുന്ന സാഹചര്യം നിലവിൽ പാലക്കാട്ടുണ്ടെന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.
യു.ഡി.എഫ് തെരഞ്ഞെടുപ്പിന് നല്ല മുന്നൊരുക്കം നടത്തിയത് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും മുഖ്യ പ്രഭാഷണം നടത്തിയ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എ. സമദ്, റിയാദ് ഒ.ഐ.സി.സി ചെയർമാൻ കുഞ്ഞി കുമ്പള, വൈസ് പ്രസിഡൻറുമാരായ രഘുനാഥ് പറശ്ശിനിക്കടവ്, അമീർ പട്ടണത്ത്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഹക്കീം പട്ടാമ്പി, പ്രോഗ്രാം കൺവീനർ ഷാജഹാൻ ചളവറ, സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് മെംബർ മുസ്തഫ, അനീസ് തൃത്താല, ഒ.ഐ.സി.സി പത്തനംതിട്ട പ്രസിഡൻറ് കെ.കെ. തോമസ് എന്നിവർ സംസാരിച്ചു.
സജീർ പൂന്തുറ, യഹ്യ കൊടുങ്ങല്ലൂർ, സുരേഷ് ശങ്കർ, നിഷാദ് ആലങ്കോട്, നാദിർഷ റഹ്മാൻ, കരീം കൊടുവള്ളി, നൗഷാദ് കറ്റാനം, ജോൺസൺ, സൈഫു കായംകുളം, മജു സിവിൽ സ്റ്റേഷൻ, വിൻസൻറ്, ഷഫീക് പുരക്കുന്നേൽ, അലക്സ് കൊട്ടാരക്കര, അൻസാർ വർക്കല, ശരത് സ്വാമിനാഥൻ, ഹരീന്ദ്രൻ, ബിനോയ്, സൈനുദ്ദീൻ പട്ടാമ്പി, നാസർ വലപ്പാട്, സോണി പാറക്കൽ, അൻസായി ഷൗക്കത്ത്, തൽഹത് തൃശൂർ, ഷാജി മഠത്തിൽ, സലാം ഇടുക്കി, നൗഷാദ് ഇടുക്കി, ഭദ്രൻ തിരുവന്തപുരം എന്നിവർ പങ്കെടുത്തു.
ജില്ല കമ്മിറ്റി വൈസ് പ്രസിഡൻറുമാരായ സൈനുദ്ദീൻ, ജോസ് കരിമ്പുഴ, ജോ.ട്രഷറർ നിഹാസ് പാലക്കാട്, എക്സി.മെംബർമാരായ ബെന്നി പൊമ്പ്ര, ഷഫീർ പത്തിരിപ്പാല, സുൽഫിക്കർ പത്തിരിപ്പാല, മുഹമ്മദലി പെരുവെമ്പ്, ഷാജഹാൻ ആലത്തൂർ, അൻസാർ തൃത്താല, ബെന്നി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി രാജു, റിയാസ് കരിമ്പുഴ, റഷീദ് കോങ്ങാട്, ജംഷാദ് വാക്കയിൽ, അൻവർ സാദത്ത്, നഹാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി മൊയ്തീൻ മണ്ണാർക്കാട് സ്വാഗതവും ട്രഷറർ ഷഹീർ കൊട്ടേക്കാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.