ജിദ്ദ: തീർഥാടകരോടുള്ള കടമകളും ബാധ്യതകളും നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയ നിരവധി ഉംറ കമ്പനികളുടെ ലൈസൻസ് ഹജ്ജ്, ഉംറ മന്ത്രാലയം റദ്ദാക്കി. ഈ കമ്പനികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരിുകയാണെന്നും പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സേവനത്തെ ബാധിക്കുന്ന ഒരു അലംഭാവവും അനുവദിക്കുകയോ പൊറുക്കുകയോ ചെയ്യില്ല. കമ്പനികളുടെ സേവനങ്ങൾ നിരന്തരം നിരീക്ഷിക്കുന്നത് തുടരും. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി തീർഥാടകരുടെ പരാതികൾ സ്വീകരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും.
ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള തീർഥാടകർ ശരിയായ ലൈസൻസുള്ള സ്ഥാപനങ്ങളെ മാത്രമേ സേവനങ്ങൾക്കും ഗതാഗത സൗകര്യത്തിനും തിരഞ്ഞെടുക്കാവൂയെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തീർഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും വേണ്ടിയാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.