റിയാദ്: വർക്ഷോപ്പിൽ എൻജിൻ തകരാർ ശരിയാക്കാൻ ബോണറ്റ് തുറന്നുവെച്ച് മെക്കാനിക് ജോലിചെയ്തുകൊണ്ടിരിക്കുേമ്പാൾ പതുങ്ങിയെത്തിയ കള്ളൻ കാർ തട്ടിക്കൊണ്ടുപോയി. തുറന്നുകിടന്ന ഡ്രൈവിങ് സൈഡ് ഡോറിലൂടെ അകത്തു കയറിയ കള്ളൻ കാർ നൊടിയിടയിൽ സ്റ്റാർട്ട് ചെയ്ത് പിന്നിലേക്കെടുത്ത ശേഷം അതിവേഗം മുന്നിലേക്ക് ഓടിച്ചുപോവുകയായിരുന്നു. തടയാൻ ശ്രമിച്ച കാറുടമയെ ഇടിച്ചിടുകയും ചെയ്തു.
വർക്ഷോപ്പിന് മുന്നിൽ ഓഫാക്കാതെ നിർത്തിയ കാറാണ് മോഷ്ടിച്ചത്. കാറുടമയും ഒപ്പമുള്ള മറ്റൊരാളും വർക്ഷോപ്പിലെ രണ്ടു തൊഴിലാളികളും നോക്കിനിൽക്കുേമ്പാഴാണ് സംഭവം. വർക്ഷോപ് തൊഴിലാളികൾ കാറുടമയുമായി സംസാരിച്ചുകൊണ്ട് കാറിൽ റിപ്പയർ ജോലികൾ ചെയ്യുകയായിരുന്നു. ഇതിനിടെ തൊഴിലാളികളിൽ ഒരാൾ വർക്ഷോപ്പിനകത്തേക്ക് കയറിപ്പോയി. ഈ സമയത്ത് തിരക്കേറിയ റോഡിൽ കാറിെൻറ പിൻവശത്തുകൂടി നടന്നെത്തിയ ഒരാൾ ഡ്രൈവിങ് സീറ്റിൽ ചാടിക്കയറി അതിവേഗത്തിൽ കാർ പിന്നോട്ടെടുത്ത് റോഡിലേക്ക് ഇറക്കി കാറുമായി കടന്നുകളയുകയായിരുന്നു. കാറുടമയുടെയും ഒപ്പമുള്ളയാളുടെയും വർക്ഷോപ് ജീവനക്കാരുടെയും ശ്രദ്ധ റിപ്പയർ ജോലികളിലായിരുന്നതിനാലും ബോണറ്റ് തുറന്നുവെച്ച നിലയിലായിരുന്നതിനാലും മോഷ്ടാവ് ഡ്രൈവിങ് സീറ്റിൽ കയറുന്നത് ഇവരുടെ ശ്രദ്ധയിൽപെട്ടില്ല. മോഷ്ടാവിനെ തടയാൻ ശ്രമിച്ച കാറുടമയെ ഇടിച്ചുവീഴ്ത്തിയാണ് കള്ളൻ വാഹനവുമായി കടന്നത്. ഇതിെൻറ സി.സി ടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.