ജിദ്ദ: മദീനയിൽ മസ്ജിദുന്നബവിയിലേക്ക് പ്രവേശിക്കലും പുറത്തുപോകലും എളുപ്പമാക്കാൻ പ്രത്യേക കാർഡ് സംവിധാനം ഏർപ്പെടുത്തി. ഇതിെൻറ ഉദ്ഘാടനം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർവഹിച്ചു. ഹറമിനകത്ത് പ്രവേശിച്ച ശേഷം ആളുകൾക്ക് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകാനും തിരിച്ചുവരാനും സഹായിക്കുന്നതാണ് കാർഡ് സംവിധാനം.
ജുമുഅ നമസ്കാര സമയത്തും മറ്റു സമയങ്ങളിലും ഹറമിൽ പ്രവേശിച്ച മുതിർന്ന പ്രായമുള്ളവർക്ക് ടോയ്ലറ്റിൽ പോകുന്നതിനും തിരിച്ചുവരുന്നതിനും പ്രയാസം നേരിടുന്നതായി ശ്രദ്ധയിപ്പെട്ടതിനെതുടർന്നാണ് ഇൗ നടപടി. നല്ലൊരു ചുവടുവെപ്പാണിതെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷമൊരുക്കി, പ്രയാസങ്ങൾ ഇല്ലാതാക്കി, ഇരുഹറമുകളിലെത്തുന്നവരെ സേവിക്കുകയാണ് പരമമായ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.