ജിദ്ദ: സി.ബി.എസ്.ഇ പരീക്ഷയിൽ ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽനിന്ന് ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച അസ്മ സാബുവിനെ ജിദ്ദയിലെ കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ സഹൃദയ ജിദ്ദ ആദരിച്ചു. ഓൺലൈൻ വഴി അടൂർ പ്രകാശ് എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജിദ്ദ അസീസിയയിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഷാജി ഗോവിന്ദ് അസ്മ സാബുവിനുള്ള ഉപഹാരം കൈമാറി.
സഹൃദയ ജിദ്ദയുടെ സ്ഥാപക അംഗമായിരുന്ന ഈയിടെ നാട്ടിൽ നിര്യാതനായ റൊണാൾഡ് ഇട്ടൂപ്പിനെ ചടങ്ങിൽ അനുസ്മരിച്ചു. കുഞ്ഞുമുഹമ്മദ് കൊടശേരി, ഇസ്മാഇൗൽ കൂരിപ്പൊയിൽ, പ്രവീൺ എടക്കാട്, വിവേക് തിരുവനന്തപുരം, നൗഷാദ് കാളികാവ്, ഫൈസൽ കൊടശേരി, അബ്ദുൽസലാം കൊല്ലം എന്നിവർ സംബന്ധിച്ചു.വിവേക് തിരുവനന്തപുരം സ്വാഗതവും പ്രവീൺ എടക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.