റിയാദ്: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും പത്താം ക്ലാസ് പരീക്ഷയിലും റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ നൂറു മേനി വിജയം കരസ്ഥമാക്കി. പന്ത്രണ്ടാം ക്ലാസിലെ സയൻസ് സ്ട്രീമിലെ വിദ്യാർഥികളായ സൗമ്യ സീതാപതി രമേശ് (97.6), ഇബ്രാ സാബിർ (96.8) ജിസ് ജാനിസ് (96.8), മാനിസാ രാജേഷ് ഭാരതി (96.4) എന്നിവർ ഓവറോൾ ടോപ്പേഴ്സായി. കോമേഴ്സ് വിഭാഗത്തിൽ ആയിഷ ആസ്മി പാലക്കൽ ആദ്യ സ്ഥാനവും ഫാത്തിമ മുഹമ്മദലി രണ്ടാം സ്ഥാനവും ഫിദ നൗറിൻ, ഗംഗ അനിൽ എന്നിവർ മൂന്നാം സ്ഥാനവും നേടി. അലീന ഫുർഖാൻ ഖുറൈഷി, ആയിഷ അഹ്മദ്, ഫൈസ സുൽത്താന എന്നിവർ ഹുമാനിറ്റീസിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. 457 വിദ്യാർഥികളിൽ 39 പേർ 90 ശതമാനത്തിലധികം മാർക്കുനേടി. 208 പേർക്ക് ഡിസ്റ്റിംഗ്ഷനും 204 പേർക്ക് ഫസ്റ്റ് ക്ലാസും 45 പേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു.
പത്താം തരത്തിൽ പരീക്ഷ എഴുതിയ 435 പേരും വിജയിച്ചു. 43 പേർ 90 ശതമാനത്തിൽ കൂടുതൽ മാർക്കും 203 പേർക്ക് ഡിസ്റ്റിംഗ്ഷനും 153 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. താനിയ ഷാനവാസ് (96.6%) ഡെവൻഷ് ഗോയൽ (96%) അയ്മൻ അമാത്തുല്ല (95.8%), അമൽ ദേവ് (95.8%) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെയും അവർക്ക് പിന്തുണ നൽകിയ രക്ഷിതാക്കളെയും അധ്യാപകരെയും പ്രിൻസിപ്പൽ മീര റഹ്മാനും സ്കൂൾ മാനേജ്മെന്റും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.