റിയാദ്: സി.ബി.എസ്.ഇ സൗദി ചാപ്റ്റർ സ്പോർട്സ് ഒബ്സർവറായ ഡോ. വിജയേന്ദർ സിങ്, ഭാര്യ രഞ്ജിത് കൗർ എന്നിവർ റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ സന്ദർശിച്ചു. കായിക പരിശീലകരിൽ ഇതിഹാസമായ ഡോ. വിജയേന്ദർ സിങ്, ജിദ്ദ ഇന്ത്യൻ സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ, സൗദി സ്പോർട്സ് സി.ബി.എസ്.ഇ ഒബ്സർവർ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ രണ്ട് പതിറ്റാണ്ടിലേറെയായി രംഗത്തുണ്ട്. ഫിസിക്കൽ എജുക്കേഷനിൽ പിഎച്ച്.ഡിയും എൻ.എസ്.എൻ.ഐ പരിശീലനവും നേടിയിട്ടുണ്ട്.
സ്കൂളിലൊരുക്കിയ ചടങ്ങിൽ അദ്ദേഹത്തെ ഫലകം സമ്മാനിച്ച് ആദരിച്ചു. കോംപ്ലക്സ് മാനേജർ അബ്ദുൽ ലില്ലാഹ് നന്ദി പറഞ്ഞു. സി.ബി.എസ്.ഇ ക്ലസ്റ്റർ മീറ്റ് വിജയികൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. സ്കൂളിൽനിന്ന് ജാവലിൻ ത്രോ, ഷോട്ട് പുട്ട് എന്നീ ഇനങ്ങളിൽ വിജയിച്ച അബ്ദുറഹ്മാൻ അലിക്കും ലോങ് ജംപിൽ റുസൈനക്കും പിന്തുണയും അറിയിച്ചു. പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ്, കെ.ജി. ഹെഡ് മിസ്ട്രസ് റിഹാന അംജദ്, ഹെഡ് മിസ്ട്രസ് ഗേൾസ് വിഭാഗം നിഖത്, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ്, കോഓഡിനേറ്റർമാരായ അൽതാഫ്, സാദത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.