ദമ്മാം: നാട്ടിൽ കുടുങ്ങിയ പ്രവാസികളെ ജോലിസ്ഥലത്ത് തിരിച്ചെത്തിക്കാനും നിയമക്കുരുക്കുകളിൽപെട്ട് ജയിലിൽ കഴിയുന്നവർക്ക് നിയമസഹായം നൽകാനും സജീവമായ ഇടപെടലുകൾ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് നവോദയ കലാസാംസ്കാരിക വേദി അബ്ഖൈഖ് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഒമ്പതാമത് കേന്ദ്ര സമ്മേളത്തിെൻറ മുന്നോടിയായി നടന്ന അബ്ഖൈഖ് ഏരിയ പൊതുസമ്മേളനം അഴീക്കോട് എം.എല്‍.എ കെ.വി. സുമേഷ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം നവോദയ രക്ഷാധികാരി ഹനീഫ മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് റഹീം പുനലൂര്‍ അധ്യക്ഷത വഹിച്ചു. താരിഖ് അനുശോചന പ്രമേയവും നാസര്‍ പാറപ്പുറത്ത് രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു.
ഏരിയ സമ്മേളന പ്രമേയം ശ്രീജിത്ത് നിര്‍വഹിച്ചു. നവോദയ കേന്ദ്ര രക്ഷാധികാരി എം.എം. നയീം, നവോദയ കേന്ദ്ര എക്സിക്യൂട്ടിവ് മെംബര്‍ ജയപ്രകാശ്, അബ്ഖൈഖ് കുടുംബവേദി സെക്രട്ടറി സജിത്ത് പ്രസാദ് എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് ഫുട്ബാള്‍ മത്സരവും കൊച്ചി കാഞ്ഞൂര്‍ നാട്ടുപൊലിമ കലാകാരന്മാര് അവതരിപ്പിച്ച നാടന്‍പാട്ടുകളും തുടര്‍ന്ന് അബ്ഖൈഖിലെ നവോദയ പാട്ടുകൂട്ടത്തിലെ ഗായകരുടെ സംഗീതസന്ധ്യയും അരങ്ങേറി. ഏരിയ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മാത്തുകുട്ടി പള്ളിപ്പാട് (ഏരിയ സെക്ര), വസന്തകുമാർ (പ്രസി), താരിഖ് (ട്രഷ), പ്രദീപ്കുമാര്‍, ജോണി പീറ്റര്‍ (ജോ. സെക്ര), ജോണ്സണ് ജോഷ്വാ, നാസര്‍ പാറപ്പുറം (വൈ. പ്രസി), സുകു രാഘവൻ (ജോ. ട്രഷ) എന്നിവരെ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.
സ്വാഗതം അഷ്റഫ് പൊന്നാനിയും മാത്തുകുട്ടി പള്ളിപ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.