ദമ്മാം: സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണാർഥം കെ.എം.സി.സി ദമ്മാം ടൗൺ കമ്മിറ്റി ഏർപ്പെടുത്തിയ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകർക്കുള്ള പ്രഥമ ഹ്യൂമൻ വെൽെഫയർ അവാർഡിന് ഹമീദ് വടകരയെ തിരഞ്ഞെടുത്തു. ദമ്മാം ഹോളിഡേ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറുമെന്ന് ടൗൺ കമ്മിറ്റി പ്രസിഡൻറ് അലി ഊരകവും സെക്രട്ടി ശിഹാബ് താനൂരും അറിയിച്ചു. ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പ്രവാസികൾക്കിടയിൽ തെൻറതായ വ്യക്തിമുദ്ര പതിപ്പിച്ച ഹമീദ് വടകര, പ്രവാസ ലോകം കോവിഡിെൻറ പിടിയിലമർന്നപ്പോൾ സാധാരണക്കാരെൻറ പ്രയാസങ്ങൾ കണ്ടറിഞ്ഞ് നടത്തിയ സേവനങ്ങൾ മുൻനിർത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തത്.
ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ 15 വർഷത്തിലധികമായി ദമ്മാം ടൗൺ കെ.എം.സി.സി നടത്തുന്ന നന്മ അദാലത്തിെൻറ മുഖ്യ ശിൽപികളിൽ പ്രധാനിയും 1992 മുതൽ പ്രവാസിയുമാണിദ്ദേഹം. ഭാര്യ ആയിശയും മകൾ ഫാത്വിമ ഹന്നയുമടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.