ജിദ്ദ: വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ രാജ്യത്തെ ജനങ്ങളോട് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റിെൻറ നിർദേശം. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ അസീർ, ജീസാൻ, അൽബാഹ, മക്ക മേഖലകളുടെ ചില ഭാഗങ്ങളിൽ ഇടിയോടുകൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ അറിയിപ്പിനെ തുടർന്നാണിത്.
കാലാവസ്ഥ വ്യതിയാന സാധ്യതയുള്ളതിനാൽ അപകടങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഒഴുക്കുള്ള സ്ഥലങ്ങളിൽനിന്ന് അകന്നു നിൽക്കണമെന്നും അറിയിപ്പുകളും നിർദേശങ്ങളും പാലിക്കണമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.