മഴക്കുള്ള സാധ്യത; ജിദ്ദ, മക്ക, ഖുൻഫുദ മേഖലകളിൽ നാളെ സ്‌കൂളുകൾക്ക് അവധി

ജിദ്ദ: മഴക്കും കാറ്റിനും സാധ്യത ഉള്ളതിനാൽ നാളെ ജിദ്ദ, മക്ക, ഖുൻഫുദ, ഖുലൈസ്, റാബഖ് മേഖലകളിൽ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സൗദി വിദ്യാർത്ഥികൾക്ക് 'മദ്രസത്തീ (മൈ സ്കൂൾ)' ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ക്‌ളാസുകൾ നടക്കും. ഇന്ന് ജിദ്ദ, മക്ക മേഖലകളിൽ ശക്തമായ മഴയും ഇടിയും ഉണ്ടായിരുന്നു. മഴ തുടരുമെന്നും കൂടെ ആലിപ്പഴ വർഷം, പേമാരി, ഇടിമിന്നൽ എന്നിവയും ഉയർന്ന വേഗതയുള്ള കാറ്റും ഉണ്ടാവുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - Chance of rain; School holidays in Jeddah, Makkah and Khunfuda areas tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.