ജിദ്ദ: മഴക്ക് സാധ്യതയുണ്ടെന്ന ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദ, റാബഗ്, ഖുലൈസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഞായർ) അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജിദ്ദ, റാബഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ നാളെ പഠനം നിർത്തിവെക്കാൻ തീരുമാനിച്ചതായും എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ഓഫീസുകളിലെ ജീവനക്കാർക്കും 'മൈ സ്കൂൾ' പ്ലാറ്റ്‌ഫോം വഴി ഹാജർ രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് വക്താവ് ഹമൂദ് അല്‍സുഖൈറാന്‍ അറിയിച്ചു. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് അവധി നൽകിയതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മക്കയിലും ജിദ്ദയിലും സമീപ പ്രദേശങ്ങളിലും നാളെ മുതൽ വെള്ളി വരെ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മഴക്കെടുതികളെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായും പ്രദേശങ്ങളിലെ കാലാവസ്ഥാ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജിദ്ദക്ക് പുറമെ മക്ക, അല്‍ബഹ, അല്‍ഖസീം, മദീന, കിഴക്കന്‍ പ്രവിശ്യ, അല്‍ജൗഫ്, ഹാഇല്‍, തബൂക്ക്, റിയാദ് പ്രവിശ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും നാളെ മുതല്‍ ബുധൻ വരെ കനത്തതോ നേരിയതോ ആയ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസീര്‍, ജിസാന്‍, നജ്‌റാന്‍, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ ഇന്നു മുതല്‍ ബുധനാഴ്ച വരെ മഴക്കു സാധ്യതയുണ്ട്. തബൂക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാനത്ത മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.