ദമ്മാം: സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി പരിശുദ്ധരായ ഖലീഫമാരുടെ വിശുദ്ധ ജീവചരിത്രം പോലും വക്രീകരിച്ച് അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാടിൽ ജി.സി.സി കെ.എം.സി.സി പേങ്ങാട് 11ാം കൗൺസിൽ മീറ്റ് പ്രതിഷേധിച്ചു. ലോകചരിത്രത്തിൽ മാനവ സമൂഹത്തിനാകെ വിപ്ലവകരവും മാതൃകാപരവുമായ ജീവചരിത്രം തീർത്ത ഖലീഫമാരെക്കുറിച്ച് തികഞ്ഞ അജ്ഞതയാണ് മുഖ്യമന്ത്രിക്കുള്ളത്.
സംഘ്പരിവാർ ഫാഷിസത്തിനും ഇസ്ലാമോഫോബിയക്കും ആയുധമൊരുക്കുന്ന നിരുത്തരവാദിത്ത പ്രസ്താവന തിരുത്താൻ മുഖ്യമന്ത്രി തയാറാവണമെന്നും യോഗം അഭിപ്രായപ്പെട്ടു. കള്ളിയിൽ ഗഫൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കൊണ്ടോട്ടി നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് കെ.ടി. ശക്കീർ ബാബു ഉദ്ഘാടനം ചെയ്തു. വാർഷിക വരവുചെലവ് കണക്കും റിപ്പോർട്ടും കൺവീനർ മുഷ്താഖ് പേങ്ങാട് അവതരിപ്പിച്ചു.
2024-26 വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.എം.സി.സി ജി.സി.സി ചെറുകാവ് ചീഫ് കോഓഡിനേറ്റർ കുഞ്ഞിബാവ ഓട്ടുപാറ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബഷീർ ടി. ഖിറാഅത്ത് നടത്തി. കെ.എം. നന്ദി ഉസ്മാൻ പറഞ്ഞു.
ഭാരവാഹികൾ: ടി. അബ്ദുല്ല (രക്ഷധികാരി), കള്ളിയിൽ ഗഫൂർ ദുബൈ (ചെയർ.), മുഷ്താഖ് പേങ്ങാട് ദമ്മാം (ജന. കൺ.), കെ.എം. ഉസ്മാൻ ദമ്മാം (ട്രഷ.), എ.കെ. ബിച്ചു ഷാർജ (സീനിയർ വൈസ് പ്രസി.), ഹബീബ് റഹ്മാൻ ജിദ്ദ, എം. കുഞ്ഞിബാവ ജിസാൻ (വൈസ് പ്രസി.മാർ), കെ.വി. ഫിറോസ് ജുബൈൽ, മുജീബ് കുവൈത്ത്, പി.കെ. സിറാജ് ജിദ്ദ (ജോ. കൺ.), ജിംഷാദ് അഹമ്മദ് (അഡ്മിൻ), എം. നാസർ (ചീഫ് കോഓഡിനേറ്റർ) .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.