ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള കുട്ടികൾ ​മാതൃക ​െഎക്യരാഷ്​ട്ര സഭയുടെ ഭാഗമായി ഒാൺലൈനിൽ ഒത്തുചേർന്നപ്പോൾ

സമാധാനത്തിനും സുരക്ഷിതത്വത്തിനും മുന്നിട്ടിറങ്ങണം –കുട്ടികളുടെ മാതൃകാ ​െഎക്യരാഷ്​ട്രസഭ

ദമ്മാം: ​െഎക്യരാഷ്​ട്ര സഭയു​െട പൊതുജനക്ഷേമ പദ്ധതികളുടെ ബോധവത്​കരണം മുൻനിർത്തി വിദ്യാർഥികൾക്ക്​ സംഘടിപ്പിക്കുന്ന മാതൃകാ െഎക്യരാഷ്​ട്ര സഭ  ഇത്തവണ സൗദി അറേബ്യ കേന്ദ്രീകരിച്ച്​ നടന്നു. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളെ പ​െങ്കടുപ്പിച്ച്​ നടത്തുന്ന മോഡൽ സഭ  ഇത്തവണ കോവിഡ്​ പശ്ചാ​ത്തലത്തിൽ ഒാൺലൈനായാണ്​ നടന്നത​്​. 

16ഒാളം രാജ്യങ്ങളിൽനിന്നായി 150ഒാളം കുട്ടികൾ പ​െങ്കടുത്തു. െഎക്യരാഷ്​ട്ര സഭയുടെ യഥാർഥ  പ്രവർത്തനരീതിയിൽ ലോകം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളാണ്​ സഭയിൽ വിദ്യാർഥികൾ ചർച്ചചെയ്​തത്​. ​െഎക്യരാഷ്​ട്ര സഭ ജനറൽ ​െസക്രട്ടറി, അ​ൻറാണിയോ ഗുട്ടറസും എക്​സക്യൂട്ടിവ്​ ബോർഡ്​ അംഗങ്ങളും കുട്ടികളുടെ മാതൃകാസഭക്ക്​ പിന്തുണയും ആശംസകളും നേർന്നു. ആഗോള സമൂഹത്തിലെ പ്രതിനിധികൾ   എന്ന നിലയിൽ സമാധാനവും സുരക്ഷിതത്ത്വവും നിലനിർത്താനുള്ള പ്രവർത്തനങ്ങളിൽ അംഗങ്ങൾ മുന്നിട്ടിറങ്ങണമെന്ന്​ സഭ ആഹ്വാനം ചെയ്​തു. സംഘർഷ ബാധിത  മേഖലകളിലെ മനുഷ്യക്കടത്ത്​ എന്ന വിഷയത്തെ അധികരിച്ചായിരുന്നു ആദ്യ ചർച്ച. 

ചെർപേഴ്​സൻ ആലിയ, ​ൈവസ്​ ചെയർമാൻ ജോസഫ്​ ആൽബിൻ എന്നിവർ ചർച്ചക്ക്​  നേതൃത്വം നൽകി. തുടർന്ന്​ യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്ക്​ ബ്രെക്സിറ്റ്​ ഉയർത്തുന്ന വെല്ലുവിളികളും പ്രതീക്ഷകളും എന്ന വിഷയ​െത്ത അടിസ്​ഥാനമാക്കി നടന്ന  ചർച്ചയിൽ ഷെഹരിയാർ മീസം, മായ അബൂഫായ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ​െഎക്യരാഷ്​ട്ര സഭയുടെ ജനീവ ആസ്ഥാനത്തെ ഉദ്യോഗസ്​ഥൻ  സമ്രാൻ ഹെദർ, ജെ.ഡബ്ല്യു. മറിയാട്ട്​, കരൻ ദിൽഷർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ​െഎക്യരാഷ്​ട്ര സഭ ജനറൽ ​െസക്രട്ടറി ആ​േൻറാണിയോ ഗുട്ടറസ്​ സ്വന്തം ​ ൈകയൊപ്പോടെ പ്രതിനിധികൾക്ക്​ അഭിനന്ദന പത്രം നൽകുകയും കുട്ടികളെ അഭിസംബോധന ചെയ്യുകയും ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.