ഹി​ദാ​യ​ത്തു​ള്ള (ര​ക്ഷാ​ധി​കാ​രി), പ്ര​കാ​ശ് മോ​ൻ (പ്ര​സി.), സ​ന്തോ​ഷ് ചാ​ങ്ങോ​ലി​ക്ക​ൽ (സെ​ക്ര.), വി​ഷ്ണു രാ​മ​നാ​ട്ടു​ക​ര (ട്ര​ഷ.)

സൗ​ദി​യി​ലേ​ക്ക്​ വി​മാ​ന​സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം -ന​വ​യു​ഗം

അ​ൽ​ഖോ​ബാ​ർ: സൗ​ദി പ്ര​വാ​സി​ക​ളു​ടെ യാ​ത്ര​സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​നാ​യി, സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക്, കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ വേ​ണ്ടി, ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് ഖോ​ബാ​ർ അ​ക്​​റ​ബി​യ യൂ​നി​റ്റ് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​നി​റ്റ് സ​മ്മേ​ള​നം കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​കാ​ശ് മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖോ​ബാ​ർ മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ജീ​ഷ് പ​ട്ടാ​ഴി സം​സാ​രി​ച്ചു. തു​ട​ർ​ന്ന്​ യൂ​നി​റ്റി​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കെ. ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ഷ​ഫീ​ഖ് ഖാ​സിം ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: ഹി​ദാ​യ​ത്തു​ള്ള (ര​ക്ഷാ​ധി​കാ​രി), പ്ര​കാ​ശ് മോ​ൻ (പ്ര​സി.), സ​ന്തോ​ഷ് ചാ​ങ്ങോ​ലി​ക്ക​ൽ (സെ​ക്ര.), വി​ഷ്ണു രാ​മ​നാ​ട്ടു​ക​ര (ട്ര​ഷ.), കൃ​ഷ്ണ​ൻ പേ​രാ​മ്പ്ര (വൈ​സ് പ്ര​സി.), ഷ​ഫീ​ഖ് ഖാ​സിം (ജോ. ​സെ​ക്ര.), സ​ജീ​ഷ്, അ​ജോ ബാ​ബു, മെ​ബി​ൻ, ഷാ​ജി അ​ല​ക്‌​സാ​ണ്ട​ർ, അ​ശോ​ക് കു​മാ​ർ (എ​ക്സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ൾ).

Tags:    
News Summary - Central Government will interfere to increase number of air services to Saudi- navayugam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.