ജിദ്ദ: കുട്ടികളുടെ കുത്തിവെപ്പ് സർട്ടിഫിക്കറ്റ് നഷ്ടപ്പെടാതിരിക്കാനും എളുപ്പത്തിൽ നേടാനും അത് ഡിജിറ്റലൈസേഷൻ ചെയ്യേണ്ടതുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. ഇത് രേഖപ്പെടുത്താൻ ദിവസവും രാവിലെയും വൈകീട്ടും വാക്സിനേഷൻ ക്ലിനിക്കുകളിൽ പൗരന്മാരെ സ്വീകരിക്കും. നാല് ലക്ഷത്തിലധികം കുട്ടികൾ അവരുടെ കുത്തിവെപ്പുകൾ ഓൺലൈനിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളുടെ പേപ്പർ കുത്തിവെപ്പ് കാർഡുകൾ ഡിജിറ്റലാക്കി മാറ്റുന്നതിനുള്ള സേവനം തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെ പേപ്പർ സർട്ടിഫിക്കറ്റിന് പകരമായി കുട്ടികളുടെ കുത്തിവെപ്പ് സർട്ടിഫിക്കറ്റ് ഇലക്ട്രോണിക് സർട്ടിഫിക്കറ്റായി ലഭിക്കും. ഏത് സമയത്തും അവലോകനം ചെയ്യാനും സൂക്ഷിക്കാനും റഫർ ചെയ്യാനും സാധിക്കും. ആരോഗ്യ മന്ത്രാലയം ആരംഭിച്ച ‘മൈ ഹെൽത്ത്’ആപ്ലിക്കേഷനിലൂടെ സ്വയം രജിസ്റ്റർ ചെയ്യാനും കഴിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.