ജിദ്ദ: ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയ്ക്കായി ഞങ്ങൾ അചഞ്ചലമായ പിന്തുണ തുടരുമെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് പറഞ്ഞു. 'ഗൾഫ്-ചൈനീസ്' ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വലിയ അളവിൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരും. ആഗോള വെല്ലുവിളികളെ അതിജീവിക്കുന്നതിൽ ഗൾഫ് സഹകരണ കൗൺസിൽ വിജയിച്ചു.
ഗൾഫ് രാജ്യങ്ങൾക്കും ചൈനയ്ക്കും സാമ്പത്തികവും വ്യാവസായികവുമായ ഏകീകരണം കൈവരിക്കാൻ കഴിയുമെന്ന് ചൈനീസ് പ്രസിഡൻറ് ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത് എന്ന തത്വം കൈവരിക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. പ്രഥമ ചൈനീസ്-ഗൾഫ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ ചൈനീസ് പ്രസിഡൻറ് പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.