ജിദ്ദ: ദൈവികമായ സന്ദേശത്തിന്റെ ഉറവിടമായ ഇസ്ലാമിനെ മറ്റു മതങ്ങളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ പട്ടികയിൽ ഉൾ പ്പെടുത്തിക്കൂടാ എന്നും അതിനെ ആത്യന്തികമായ വിമോചനത്തിെൻറ പാതയായി കണക്കാക്കണമെന്നും ചുഴലി അബ്ദുല്ല മൗലവി അഭിപ്രായപ്പെട്ടു.
‘തൗഹീദും ശിർക്കും മനുഷ്യചരിത്രവും’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്രഷ്ടാവിൽ വിശ്വസിക്കുകയും യാതൊന്നിലും പങ്കുചേർക്കാതിരിക്കുകയും ചെയ്യുന്നവർക്ക് സ്രഷ്ടാവ് ചില വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. ഭൂമിയിൽ അവർക്ക് പ്രാതിനിധ്യം നൽകുന്നതായിരിക്കും. അവൻ തൃപ്തിപ്പെട്ടുകൊടുത്തിട്ടുള്ള അവെൻറ മതത്തിൽ സ്വാധീനം നൽകും.
ഭയം നേരിട്ടുകൊണ്ടിരിക്കുന്നവർക്ക് നിർഭയത്വം പകരം നൽകും. സ്വന്തം മതം അനുസരിച്ച് ജീവിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കും.
മറ്റുള്ളവരുടെ മേൽ അധികാരവും ആധിപത്യവും നൽകും. വികലമായ വിശ്വാസങ്ങളിൽനിന്നും മുക്തരായിക്കൊണ്ട് യഥാർഥ വിശ്വാസത്തെ പുൽകാൻ ഓരോരുത്തരും പരിശ്രമിക്കണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. പരിപാടിയിൽ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി മജീദ് ആലപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.