ദമ്മാം: സൗദി ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന 'സിഫ സൂപ്പർ കപ്പ് 2020' ഫുട്ബാൾ ടൂർണമെൻറിെൻറ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് സൈഹാത് അൽറയ്യാൻ സ്റ്റേഡിയത്തിൽ തുടക്കമായി.ജീവകാരുണ്യ പ്രവർത്തകരായ സലാം ജാംജൂം, സിദ്ദീഖ് തിരൂർ, മൊയ്തീൻ മഞ്ചേരി, സൈനുദ്ദീൻ ഇയ്യാൽ, പ്രജീഷ് കണ്ണൂർ, സിഫ സെക്രട്ടറി നാസ്സർ എടവണ്ണ, ടൂർണമെൻറ് കമ്മിറ്റി കൺവീനർ റിഷാദ് ഒ.വി. കണ്ണൂർ, ടൂർണമെൻറ് കമ്മിറ്റി ടെക്നിക്കൽ ഇൻചാർജ് അബ്ദുൽ നാസർ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
ഒന്നാമത്തെ മത്സരത്തിൽ ടോപ് മോസ്റ്റ് ഖത്വീഫിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ജെംസ് ജുബൈൽ പരാജയപ്പെടുത്തി. രണ്ടാമത്തെ കളിയിൽ സോക്കർ വാരിയേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ൈഡ്രവേഴ്സ് ഖത്വീഫ് പരാജയപ്പെടുത്തി. മൂന്നാമത്തെ കളിയിൽ ഖോബാർ നൈറ്റിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽദഫാറ എഫ്.സി ദമ്മാം വിജയിച്ചു.നാലാം കളിയിൽ ഒലിവ് എഫ്.സി ഖത്വീഫിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റൈഡേഴ്സ് എഫ്.സി അനക് വിജയിച്ചു. മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരായി ഡ്രൈവേഴ്സ് ഖത്വീഫിലെ ഫൈസൽ, ജെംസ് ജുബൈലിലെ ഷാമിൽ, ഖോബാർ നൈറ്റിലെ റാഫി, ഒലിവ് എഫ്.സിയിലെ ഫാസിൽ തുടങ്ങിയവരെ തിരഞ്ഞെടുത്തു.ഫൈനൽ മത്സരങ്ങൾ അടുത്താഴ്ചയുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. അഹമ്മദ് കാടപ്പടി, സി.സി. മുനീർ എന്നിവർ ടൂർണമെൻറ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.