ദമ്മാം: സൗദിയിൽ വേനലിന് ശമനമാകുന്നു, ഇനി സുഖം പകരും ശരത്കാലത്തിെൻറ വരവായി. ഈ വർഷത്തെ വേനൽക്കാലം രണ്ടാഴ്ചക്കുള്ളിൽ അവസാനിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നത്. ഇതോടെ താപനില കുറയാൻ തുടങ്ങുകയും സുഖകരമായ കാലാവസ്ഥ അനുഭപ്പെട്ടു തുടങ്ങുകയും ചെയ്യും. തുടക്കത്തിൽ രാത്രികാലങ്ങളിലാകും താപനില ഗണ്യമായി കുറയുക.
വേനൽകാലത്തിേൻറയും ശൈത്യകാലത്തിേൻറയും ഇടയിലുള്ള ഏറ്റവും മനോഹരമായ ശരത്കാലമാണ് ഇനി സൗദിയിൽ വിരുന്നെത്തുന്നത്. കടുത്ത ചൂടും കൊടുംതണുപ്പും അനുഭപ്പെടുന്ന സൗദി കാലാവസ്ഥയുടെ വ്യതിയാനങ്ങൾക്കിടയിൽ ഏറെ ആശ്വാസമായാണ് എല്ലാവർഷവും ശരത്കാലമെത്തുന്നത്. ചൂട് കുറഞ്ഞ് തണുപ്പ് അധികമാകാതെ പ്രകൃതി മുഴുവൻ പുഷ്പിച്ചു നിൽക്കുന്ന കാലം കൂടിയാണിത്.
സൗദി പാതയോരങ്ങളിൽ ജക്രാന്ദ മരങ്ങളും ഗുൽമോഹറുകളും പൂവിട്ട് പ്രകൃതിയെ മനോഹരിയാക്കും. തെക്ക് കിഴക്കൻ മേഖലകളിൽ കടുത്തവേനൽ ഉയരുന്ന സമയങ്ങളിലും രാജ്യത്തിെൻറ വടക്ക് പടിഞ്ഞാറൻ മേഖലകളിൽ കടുത്ത മഴയും മഞ്ഞും അനുഭപ്പെട്ടിരുന്നു. 30 വർഷത്തിനിടയിലെ ഏറ്റവും കൂടിയ താപനിലയും ഈ വർഷം അനുഭവപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട മാസം കൂടിയായിരുന്നു കഴിഞ്ഞുപോയ ആഗസ്റ്റ്. ശേഷം ഈർപ്പം ചില പ്രത്യേക ഇടങ്ങളിൽ മാത്രം കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ശരത്കാലം രാജ്യത്തിെൻറ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ഒരു പോലെ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.
രണ്ടോ മൂന്നോ മാസത്തോളം ശരത്കാലം നീളുമെന്നാണ് കരുതുന്നത്. തണുപ്പുകാലം സൗദികൾ അവരുടെ പ്രാചീന ജീവിതചര്യകളെ തിരിച്ചുപിടിക്കുന്ന കാലം കൂടിയാണ്. മരുഭൂമിയിലെ വിശാലമായ മണൽപരപ്പിൽ തീകാഞ്ഞിരുന്ന് സൊറ പറയാത്ത ഒരാൾ പോലുമുണ്ടാകില്ല. ഇതിനുള്ള ഒരുക്കങ്ങൾ നടത്തുന്ന സമയം കൂടിയാണ് ശരത്കാലം. വിദേശികൾ ഉൾെപ്പടെയുള്ളവർ സൗദിയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കാലം കൂടിയാണിത്.
കോവിഡ് പ്രതിസന്ധി പതുക്കെ ഒഴിയുന്നതോടെ ശരത്കാലത്ത് പാർക്കുകളും കോർണിഷുകളും വീണ്ടും സജീവമാകും. സ്വയം തൊഴിൽപദ്ധതി പ്രകാരം സ്വദേശി വനിതകൾ ഉൾെപ്പടെ നിരവധി പേരാണ് ചെറിയ കച്ചവടങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്. അവരുടെ ഏറ്റവും വലിയ ഉപഭോക്താക്കളും കോർണിഷിലും പാർക്കിലും എത്തുന്നവരാണ്. ശരത്കാലമാകുന്നതോടെ ചെറുകിട കച്ചവട വിപണിയുടെ ഉയർച്ചയും പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.