ജിസാൻ: വെറുപ്പിെൻറ രാഷ്ട്രീയത്തെ പ്രവാസികൾ മുൻകൈയെടുത്തു ചെറുത്തു തോൽപിക്കണമെന്ന് യൂത്ത്ലീഗ് നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷിബു മീരാൻ പറഞ്ഞു. കെ.എം.സി.സി ജിസാൻ കമ്മിറ്റിയുടെ മുപ്പതാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യയുടെ അധികാരം വർത്തമാനകാലത്ത് കൈകാര്യം ചെയ്യുന്നത് വെറുപ്പിെൻറ തത്വശാസ്ത്രമുള്ള രാഷ്ട്രീയക്കാരാണ്. പ്രവാസികളുടെ ഒത്തൊരുമ, സന്തോഷത്തിലും ദുഃഖത്തിലുമുള്ള പങ്കിടലുകൾ രാജ്യത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ഹാരിസ് കല്ലായി അധ്യക്ഷത വഹിച്ചു. യൂത്ത്ലീഗ് ദേശീയ നിർവാഹകസമിതി അംഗം സി.കെ ശാക്കിർ, കെ.എം.സി.സി നാഷനൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട്, എം.എ അസീസ് ചേളാരി, ഗഫൂർ വാവൂർ, ഖാലിദ് പട് ല എന്നിവർ സംസാരിച്ചു.
ജിസാൻ കെ.എം.സി.സി സ്ഥാപക നേതാവ് എം.എ അസീസ്, നാഷനൽ സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗഫൂർ വാവൂർ, അനൗൺസർ സുബൈർഷ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സാമൂഹ്യ സുരക്ഷ പദ്ധതി കോഓഡിനേറ്റർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെയും, മുതിർന്നവരുടേയും വിവിധ കലാ, കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഒപ്പന, ദഫ്മുട്ട്, ക്ലാസിക്കൽ ഡാൻസ്, കോൽക്കളി, ഗ്രൂപ് ഡാൻസ്,അറേബ്യൻ ബാൻഡ്സ് ടീം അവതരിപ്പിച്ച സംഗീത വിരുന്നും ഹൃദ്യമായി.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജസ്മൽ വളമംഗലം, നാസർ വി.ടി ഇരുമ്പുഴി, ജമാൽ കമ്പിൽ, സാദിഖ് മാസ്റ്റർ, ശമീൽ വലമ്പൂർ, സുൾഫിക്കർ വെളിയഞ്ചേരി, നാസർ വാകാലൂർ, ഗഫൂർ മൂന്നിയൂർ, മൂസ വലിയോറ, ഷാഫി കോടക്കല്ല്, സിറാജ് പുല്ലൂരാംപാറ, സലാം പെരുമണ്ണ എന്നിവരും ഏരിയ കമ്മിറ്റി പ്രവർത്തകരും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ സ്വാഗതവും ട്രഷറർ ഡോ. മൻസൂർ നാലകത്ത് നന്ദിയും പറഞ്ഞു. സാദിൻ ജസ്മൽ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.