കാ​പി​റ്റ​ല്‍ റേ​ഡി​യോ നെ​റ്റ്‌​വ​ർ​ക് ബ്രോ​ഡ്കാ​സ്​​റ്റി​ങ് ക​മ്പ​നി ലോ​ഗോ

സൗ​ദി​യി​ലെ ആ​ദ്യ വി​ദേ​ശ​ഭാ​ഷാ എ​ഫ്.​എം റേ​ഡി​യോ​യു​മാ​യി ക്ല​സ്​​റ്റ​ർ അ​റേ​ബ്യ

ജി​ദ്ദ: രാ​ജ്യ​ത്തെ ആ​ദ്യ വി​ദേ​ശ​ഭാ​ഷാ എ​ഫ്.​എം റേ​ഡി​യോ നി​ല​യ​ങ്ങ​ൾ ജൂ​ലൈ മു​ത​ൽ പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ക്കും. ജി​ദ്ദ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ് ഗ്രൂ​പ്പാ​യ ക്ല​സ്​​റ്റ​ർ അ​റേ​ബ്യ​യാ​ണ് പു​തി​യ എ​ഫ്.​എം റേ​ഡി​യോ​യു​മാ​യി രം​ഗ​ത്തു​വ​രു​ന്ന​ത്. കാ​പി​റ്റ​ല്‍ റേ​ഡി​യോ നെ​റ്റ്‌​വ​ർ​ക്ക് എ​ന്ന ബ്രോ​ഡ്കാ​സ്​​റ്റി​ങ് ക​മ്പ​നി​ക്ക് കീ​ഴി​ൽ ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം, ഫി​ലി​പ്പീ​ൻ​സ് ഭാ​ഷ ത​ഗ​ലോ​ഗ് എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് എ​ഫ്.​എം റേ​ഡി​യോ പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ക​മ്പ​നി സാ​ര​ഥി​ക​ൾ ജി​ദ്ദ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പു​തി​യ എ​ഫ്.​എം റേ​ഡി​യോ സൗ​ദി​യി​ലെ താ​മ​സ​ക്കാ​ർ​ക്കും രാ​ജ്യ​ത്തെ ഉം​റ, ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടും വി​ധ​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റു​മു​ള്ള റേ​ഡി​യോ പ്ര​ക്ഷേ​പ​ണ​ത്തി​ൽ വാ​ർ​ത്താ അ​പ്‌​ഡേ​റ്റു​ക​ൾ​ക്ക് പു​റ​മെ സം​ഗീ​തം, ശ്രോ​താ​ക്ക​ളു​മാ​യു​ള്ള സം​വേ​ദ​നം, മ​റ്റു വി​നോ​ദ​പ​രി​പാ​ടി​ക​ൾ, വി​വി​ധ അ​റി​യി​പ്പു​ക​ള്‍, പ്ര​വാ​സ ലോ​ക​ത്തെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​വും.

കാ​പി​റ്റ​ല്‍ റേ​ഡി​യോ നെ​റ്റ്‌​വ​ർ​ക്ക് ബ്രോ​ഡ്കാ​സ്​​റ്റി​ങ് ക​മ്പ​നി സാ​ര​ഥി​ക​ൾ ജി​ദ്ദ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​നം

മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ൾ​ക്കാ​യി ജി​ദ്ദ, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​തി​ന​കം ഫ്രീ​ക്വ​ൻ​സി ല​ഭി​ച്ചു​ക​ഴി​ഞ്ഞ​താ​യും ദ​മ്മാ​മി​ൽ ഉ​ട​ൻ ഫ്രീ​ക്വ​ൻ​സി ല​ഭ്യ​മാ​ക്കു​മെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ല​യാ​ള​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ള്‍ റി​യാ​ദി​ല്‍ 101.7, ജി​ദ്ദ​യി​ല്‍ 104.5 എ​ന്നി​ങ്ങ​നെ ഫ്രീ​ക്വ​ൻ​സി​യി​ലും റി​യാ​ദി​ലും ജി​ദ്ദ​യി​ലും ഹി​ന്ദി ഭാ​ഷ​യി​ലു​ള്ള പ്ര​ക്ഷേ​പ​ണം 101.5 എ​ന്ന ഫ്രീ​ക്വ​ൻ​സി​യി​ലും ശ്രോ​താ​ക്ക​ളി​ലെ​ത്തും. ഇം​ഗ്ലീ​ഷ്, ത​ഗ​ലോ​ഗ് ഭാ​ഷ​ക​ളി​ലും ഉ​ട​നെ പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ക്കും.

ശ്രോ​താ​ക്ക​ൾ​ക്ക് അ​വ​രു​ടെ എ​ഫ്.​എം റേ​ഡി​യോ ഉ​പ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യോ ഓ​ൺ​ലൈ​ൻ സ്ട്രീ​മി​ങ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യോ റേ​ഡി​യോ ട്യൂ​ൺ ചെ​യ്യാ​നാ​കും. റേ​ഡി​യോ​ക്കു​വേ​ണ്ടി മി​ക​ച്ച അ​വ​താ​ര​ക​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​നം ന​ട​ന്നു​വ​രു​ക​യാ​ണ്.

രാ​ജ്യ​വും ലോ​ക​വും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​വും സാം​സ്കാ​രി​ക വി​നി​മ​യ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സം​രം​ഭം. മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ആ​ശ​യ​വി​നി​മ​യ​ത്തി​​ന്റെ​യും മേ​ഖ​ല​യി​ലേ​ക്കു​ള്ള അ​ഭൂ​ത​പൂ​ർ​വ​മാ​യ കു​തി​ച്ചു​ചാ​ട്ട​മെ​ന്ന സൗ​ദി ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കാ​ഴ്ച​പ്പാ​ടു​മാ​യി പൂ​ർ​ണ​മാ​യും യോ​ജി​ക്കും വി​ധ​മാ​ണ് എ​ഫ്.​എം റേ​ഡി​യോ രം​ഗ​ത്തേ​ക്ക് ക​മ്പ​നി പ്ര​വേ​ശി​ച്ച​ത്.

കാ​പി​റ്റ​ല്‍ റേ​ഡി​യോ നെ​റ്റ്‌​വ​ർ​ക്ക് ബ്രോ​ഡ്കാ​സ്​​റ്റി​ങ് ക​മ്പ​നി ലോ​ഗോ അ​ധി​കൃ​ത​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

നാ​ല് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന ഫ​ല​മാ​യി സൗ​ദി​യി​ലെ ആ​ദ്യ വി​ദേ​ശ ഭാ​ഷാ എ​ഫ്.​എം റേ​ഡി​യോ നി​ല​യ​ത്തി​ന് സൗ​ദി വാ​ർ​ത്താ​മ​ന്ത്രാ​ല​യ​ത്തി​ല്‍നി​ന്നും അ​നു​മ​തി ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ക​മ്പ​നി സ്ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​യ റ​ഹീം പ​ട്ട​ര്‍ക​ട​വ​ന്‍ പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള ഏ​തെ​ങ്കി​ലും പ്രാ​ദേ​ശി​ക​മോ അ​ന്ത​ർ​ദേ​ശീ​യ​മോ ആ​യ മീ​ഡി​യ ക​മ്പ​നി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​തെ തി​ക​ച്ചും സ്വ​ത​ന്ത്ര​മാ​യാ​ണ് റേ​ഡി​യോ നി​ല​യ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ആ​ദ്യ എ​ഫ്.​എം റേ​ഡി​യോ പ​ദ്ധ​തി​യി​ലൂ​ടെ സൗ​ദി വി​ഷ​ന്‍ 2030ൽ ​നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കാ​ൻ സാ​ധി​ച്ച​തി​ല്‍ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ എ​ന്നി​വ​രോ​ടും രാ​ജ്യ​ത്തെ നി​ക്ഷേ​പ, വാ​ണി​ജ്യ, മാ​ധ്യ​മ മ​ന്ത്രാ​ല​യ​ങ്ങ​ളോ​ടും റ​ഹീം പ​ട്ട​ർ​ക​ട​വ​ന്‍ ന​ന്ദി അ​റി​യി​ച്ചു.

ജി​ദ്ദ പാ​ർ​ക്ക് ഹ​യാ​ത്ത് ഹോ​ട്ട​ലി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ക​മ്പ​നി ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു. അ​ബ്​​ദു​റ​ഹ്​​മാ​ൻ പ​ട്ട​ർ​ക്ക​ട​വ​ൻ (സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ), ഡോ. ​അ​ഹ​മ്മ​ദ് ഒ​ത്ത​ർ​ജി (പ്രോ​ജ​ക്ട് ഹെ​ഡ്), മൈ ​മൊ​ഹ്‌​സി​ൻ (കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ) എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Cluster Arabia with Saudi's first foreign language FM radio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.