ദമ്മാം: അവധിക്കായി നാട്ടിൽ പോയി അസുഖം ബാധിച്ച് മരിച്ച ദമ്മാമിലെ ഫുട്ബാൾ സംഘാടകനും ദമ്മാം മാഡ്രിഡ് ഫുട്ബാൾ ക്ലബ്ബിന്റെ ട്രഷററുമായ വി.പി. ഷബീറിന് ദമ്മാമിലെ ഫുട്ബാൾ കൂട്ടായ്മയുടെ സ്മരണാഞ്ജലി. പാരഗൺ ഓഡിറ്റോറിയത്തിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും അനുശോചന യോഗത്തിലും നൂറ് കണക്കിന് സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തുചേർന്നു. മയ്യിത്ത് നമസ്കാരത്തിന് അഷ്റഫ് അഷ്റാഫി നേതൃത്വം നൽകി.
അനുശോചന യോഗത്തിൽ മാഡ്രിഡ് ക്ലബ്ബ് രക്ഷാധികാരി റഹീം തിരൂർക്കാട്, ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ രക്ഷാധികാരി മുജീബ് കളത്തിൽ, ദമ്മാം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഹമീദ് വടകര, ഡിഫ വൈസ് പ്രസിഡൻറ് ഫസൽ ജിഫ്രി, സഹീർ മജ്ദാൽ, നാസർ വെള്ളിയത്ത് തുടങ്ങിയവർ സംസാരിച്ചു. വഴിക്കടവ് സ്വദേശിയും ദമ്മാമിലെ ഇസ്സാം ഖബ്ബാനി അക്കൗണ്ടന്റുമായിരുന്ന ഷബീർ വിപുലമായ സൗഹൃദത്തിന് ഉടമയായിരുന്നെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഡിഫ ആക്ടിങ് പ്രസിഡൻറ് ഷഫീർ മണലോടി, സക്കീർ വള്ളക്കടവ്, റിയാസ് പറളി, അസ്സു കോഴിക്കോട്, ലിയാഖത്തലി കാരങ്ങാടൻ, റിയാസ് പട്ടാമ്പി, നൗഷാദ് മൂത്തേടം തുടങ്ങിയവർ സംബന്ധിച്ചു. മാഡ്രിഡ് ക്ലബ്ബ് ഭാരവാഹികളായ ഹാരിസ് നീലേശ്വരം, ഷുക്കൂർ ആലിങ്ങൽ, യൂസുഫ് ചേറൂർ, അമീൻ കണ്ണൂർ, ഇജാസ് രാമനാട്ടുകര തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.