റിയാദ്: ദലിത്, പിന്നാക്ക സമൂഹത്തിനിടയിൽ മുസ്ലിം ലീഗിന്റെ ആശയപ്രചാരണം ഏറ്റെടുത്ത നേതാവായിരുന്നു കഴിഞ്ഞദിവസം നിര്യാതനായ എ.പി. ഉണ്ണികൃഷ്ണനെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ പറഞ്ഞു. മലപ്പുറം ജില്ല കമ്മിറ്റി ബത്ഹ കെ.എം.സി.സി ഓഫിസിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലയുടെ പുരോഗതിക്കും വികസനത്തിനും മുൻ മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിലും അംഗമെന്ന നിലയിലും ഉണ്ണികൃഷ്ണൻ നടത്തിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ഷൗക്കത്ത് കടമ്പോട്ട് പറഞ്ഞു. അടിസ്ഥാന വർഗത്തെയും ദലിത് സമൂഹത്തെയും പാർട്ടിയോട് അടുപ്പിക്കുന്നതിൽ അദ്ദേഹം നടത്തിയ ആത്മാർഥ പ്രവർത്തനങ്ങൾ എക്കാലത്തും മുസ്ലിം ലീഗ് പാർട്ടി ഓർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് വേങ്ങര, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ചെയർമാൻ യു.പി. മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, ഭാരവാഹികളായ അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പിൽ, റഫീഖ് ചെറുമുക്ക്, നവാസ് വേങ്ങര എന്നിവർ സംസാരിച്ചു. ചെയർമാൻ ഷാഫി ചിറ്റത്തുപാറ, ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനി, അർഷദ് ബാഹസ്സൻ തങ്ങൾ, സഫീർ കരുവാരകുണ്ട് എന്നിവർ നേതൃത്വം നൽകി. ആക്ടിങ് സെക്രട്ടറി യൂനസ് നാണത്ത് സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.