റിയാദ്: ലോകം കണ്ട വനിതകളിൽ ഏറ്റവും പ്രധാനിയാണ് ഉരുക്ക് വനിത എന്നറിപ്പെടുന്ന ഇന്ദിര ഗാന്ധി എന്ന് തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ അഭിപ്രായപ്പെട്ടു. റിയാദ് ഒ.െഎ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി ഒാൺലൈനിൽ സംഘടിപ്പിച്ച ഇന്ദിര ഗാന്ധി അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സർവതോമുഖമായ വളർച്ചക്ക് ഇന്ദിര ഗാന്ധി നേതൃത്വം കൊടുത്ത സർക്കാരുകൾ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങൾ ലോക രാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയെ തലയുയർത്തി നിൽക്കാൻ പ്രാപ്തമാക്കിയെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫാഷിസ്റ്റ് മനോഭാവത്തോടെയുള്ള പ്രവർത്തനങ്ങൾ ഇന്ത്യൻ ജനതയെ പരുന്തിെൻറ നഖത്തിനടിയിൽപ്പെട്ട കോഴികുഞ്ഞിെൻറ അവസ്ഥയിൽ ആക്കിയെന്നും ഇതിൽ നിന്നും മോചനം നേടാൻ കോൺഗ്രസിെൻറ തിരിച്ചുവരവിലൂടെ മാത്രമേ കഴിയൂ എന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. മരിയാപുരം ശ്രീകുമാർ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ജില്ല പ്രസിഡൻറ് സജീർ പൂന്തുറ അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.എം. കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. അഡ്വ. എൽ.കെ. അജിത് ആമുഖപ്രസംഗം നടത്തി.
മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി അധ്യക്ഷ ആർ. ലക്ഷ്മി, ജവഹർ ബാല മഞ്ച് ജില്ല ചെയർമാൻ അനിൽ, കെ.എസ്.യു ജില്ല പ്രസിഡൻറ് സെയ്ദാലി കായ്പാടി, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, മുഹമ്മദാലി മണ്ണാർക്കാട്, ജില്ല കമ്മിറ്റി വൈസ് പ്രസിഡൻറുമാരായ നിഷാദ് ആലംകോട്, റഫീഖ് വെമ്പായം, ജീവകാരുണ്യ കൺവീനർ അജി വെട്ടുറോഡ്, കൊല്ലം ജില്ല പ്രസിഡൻറ് ബാലുകുട്ടൻ, മുസാഹ്മിയ പ്രസിഡൻറ് ജയൻ മാവില, ദമ്മാം റീജനൽ ഭാരവാഹികളായ ഇ.കെ. സലീം, ലാൽ അമീൻ, ജിദ്ദാ റീജനൽ ഭാരവാഹി ഷമീർ നദ്വി എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. സഫീർ ബുർഹാൻ, സുധീർ കൊക്കാര, വിൻസൻറ് കെ. ജോർജ്, ഷഹനാസ് ചാറയം, ഷാഫി കണിയാപുരം, ലത്തീഫ് കല്ലോട്, ഷിബിൻ ലാൽ, ഷാജഹാൻ പളളിവേട്ട, റാസി തൊളികുഴി, നസീം തോപ്പിൽ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജഹാംഗീർ ആലംകോട് സ്വാഗതവും ട്രഷറർ റാസീ കോരാണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.