ജിദ്ദ: കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മലപ്പുറം ജില്ല പഞ്ചായത്ത് അംഗവും കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന മൂർക്കത്ത് ഹംസ മാസ്റ്റർ എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുസ്ലിംകളുടെ മത, രാഷ്ട്രീയ മുന്നേറ്റത്തിൽ പാണക്കാട് സയ്യിദ് കുടുംബം വഹിച്ച പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ പോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ ഇസ്ലാമിക ആദർശം ഉൾക്കൊണ്ട് എങ്ങനെ ജീവിക്കാം എന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽപോലും വർഗീയ ശക്തികൾ പ്രവർത്തനം സജീവമാക്കുന്ന സാഹചര്യത്തിൽ മത സൗഹാർദത്തിന് ഏറെ സംഭാവന നൽകിയ ഹൈദരലി തങ്ങളുടെ നിര്യാണം രാജ്യത്തിനുതന്നെ വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അംഗം നാസർ വെളിയങ്കോട്, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി.പി. മുസ്തഫ, സി.കെ. റസാഖ് മാസ്റ്റർ, മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികളായ സീതി കൊളക്കാടൻ, ഹബീബ് കല്ലൻ, വി.പി. ഉനൈസ് തിരൂർ, സാബിൽ മമ്പാട്, അബ്ബാസ് വേങ്ങൂർ, കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മെഡിക്കൽ വിങ് ചെയർമാൻ മാനു പട്ടിക്കാട്, ശറഫുദ്ദീൻ പന്തൊടി തുടങ്ങിയവർ സംസാരിച്ചു. നാസർ കാടാമ്പുഴ മൂർക്കത്ത് ഹംസ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ല പഞ്ചായത്ത് അംഗം എന്നനിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഹംസ മാസ്റ്റർ മാറാക്കര പഞ്ചായത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദലി മുസ്ലിയാർ കാപ്പ് പ്രാർഥനക്ക് നേതൃത്വം നൽകി. കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി റസാഖ് വെണ്ടല്ലൂർ നന്ദിയും പറഞ്ഞു. മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ ടി.കെ. അൻവർ സാദത്ത് കുറ്റിപ്പുറം, ടി.ടി. ഷാജഹാൻ പൊന്മള, സൈനു കോടഞ്ചേരി, കുഞ്ഞാലി കുമ്മാളിൽ, കെ.വി. മുസ്തഫ വളാഞ്ചേരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.