ജിദ്ദ: ആറാമത് മക്ക കൾചറൽ ഫോറം പരിപാടികൾക്ക് തുടക്കമായി. ജിദ്ദ ഗവർണറേറ്റ് ആസ്ഥാനത്ത് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലാണ് ഇൗ വർഷത്തെ പരിപാടികളുടെ പ്രഖ്യാപനം നടത്തിയത്. ആശയവിനിമയത്തിലെയും വിവര സാങ്കേതിക വിദ്യയിലെയും സമീപകാല സംഭവവികാസങ്ങളുടെ പ്രയോജനം വർധിപ്പിക്കുന്നതിന് കഴിഞ്ഞ സെഷനിൽ ഫോറം തെരഞ്ഞെടുത്ത 'ഡിജിറ്റൽ ലോകത്ത് എങ്ങനെ ഒരു മാതൃക വെക്കാം' എന്ന തലക്കെട്ടിെൻറ തുടർച്ചയായാണ് ഇത്തവണത്തെ ഫോറം പരിപാടികൾ നടക്കുന്നത്. മക്ക കൾചറൽ ഫോറം പരിപാടികൾ മക്കയെ സ്മാർട്ട് മേഖലയാക്കി മാറ്റുമെന്നും മക്ക ഗവർണർ പറഞ്ഞു. 'ഡിജിറ്റൽ ലോകത്ത് എങ്ങനെ മാതൃകയാകാം' എന്ന മുദ്രാവാക്യമുയർത്തിയാണ് മക്ക കൾചറൽ ഫോറത്തിെൻറ ആറാം സെഷൻ ആരംഭിക്കുന്നത്. തുടർച്ചയായ രണ്ടാം വർഷവും ഒരേ തലക്കെട്ടിൽ മക്ക കൾചറൽ ഫോറത്തിെൻറ പ്രവർത്തനങ്ങൾ തുടരുന്നതിലൂടെ സാങ്കേതികവിദ്യയുടെ ലോകത്ത് മുന്നേറാനും അതിെൻറ പരിവർത്തനങ്ങൾക്കൊപ്പം മനുഷ്യരാശിക്ക് ഉയർന്ന സേവനങ്ങൾ ലഭ്യമാക്കാനുമുള്ള ശ്രമത്തിെൻറ ഭാഗമാണ് പരിപാടി.
ഡിജിറ്റൽ പരിവർത്തനത്തിലേക്ക് രാജ്യം സ്ഥിരമായ നടപടികൾ കൈക്കൊള്ളുന്ന സമയത്ത് വിവിധ മേഖലകളിലെ സേവന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് മുൻ സെഷൻ സഹായിച്ചിട്ടുണ്ട്. അതിെൻറ വിജയത്തിനു ശേഷമാണ് ഇൗ വർഷത്തെ പരിപാടികൾ ആരംഭിക്കുന്നത്. രാജ്യം കൈവരിച്ച നേട്ടത്തിന് ഈ അവസരത്തിൽ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായും മക്ക ഗവർണർ പറഞ്ഞു.
ഡിജിറ്റൽ കോമ്പറ്റീവിറ്റിനെസ് റിപ്പോർട്ട് അനുസരിച്ച് 20 രാജ്യങ്ങളിൽ ലോകത്ത് സൗദി അറേബ്യ രണ്ടാം സ്ഥാനത്താണ്. ഡിജിറ്റൽ ലോകത്ത് സൗദിയുടെ പുരോഗതിയും മികവും ഇതു പ്രതിഫലിപ്പിക്കുന്നു.
വിവിധ മേഖലകളിലെ വികസനത്തിനൊപ്പം സ്വദേശികളുടെ പ്രതിഭാശേഷിയെ സൂചിപ്പിക്കുന്നതാണ് ഈ നേട്ടമെന്നും ഗവർണർ കൂട്ടിച്ചേർത്തു. മക്ക കർചറൽ ഫോറത്തിെൻറ പങ്കാളിത്തത്തോടെ നടപ്പാക്കാൻ പോകുന്ന സംരംഭങ്ങൾ ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം പരിപാടിയിൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.