റിയാദ്: വിമാനയാത്രക്കാരുടെ അവകാശങ്ങൾ ലംഘിച്ച കമ്പനികൾക്ക് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) വൻ തുക പിഴ ചുമത്തി. വിമാനകമ്പനികൾക്ക് പുറമെ സുരക്ഷാനിർദേശങ്ങൾ പാലിക്കാത്ത യാത്രക്കാർക്കുമെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇങ്ങനെ വിമാനകമ്പനികൾക്കും യാത്രക്കാർക്കുമായി 45 ലക്ഷത്തിൽപരം റിയാൽ പിഴയാണ് ചുമത്തിയത്. ഈ മൂന്നു മാസത്തിനിടെ വിമാന കമ്പനികളുടെയും യാത്രക്കാരുടെയും ഭാഗത്ത് 111 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിന് ആകെ 45,83,900 റിയാലാണ് പിഴ ചുമത്തിയത്.
യാത്രക്കാരുടെ അവകാശസംരക്ഷണ നിയമാവലി പാലിക്കാത്തതുമായി ബന്ധപ്പെട്ട 92 നിയമലംഘനങ്ങള്‍ വിമാനകമ്പനികളുടെ ഭാഗത്ത് കണ്ടെത്തി. ഇതിന് ആകെ 44 ലക്ഷം റിയാല്‍ പിഴ ചുമത്തി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് അഞ്ചു വിമാനകമ്പനികള്‍ക്ക് 1,40,000 റിയാലും പിഴ ചുമത്തി. അതോറിറ്റി നിര്‍ദേശങ്ങളും സിവില്‍ ഏവിയേഷന്‍ വ്യവസ്ഥകളും പാലിക്കാത്തതിന് രണ്ടു കമ്പനികള്‍ക്ക് ആകെ 30,000 റിയാല്‍ പിഴ ചുമത്തി.
സിവില്‍ ഏവിയേഷന്‍ ലൈസന്‍സ് നേടാതെ ഡ്രോണുകള്‍ ഉപയോഗിച്ചതിന് രണ്ടു വ്യക്തികള്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തി. വിമാനങ്ങള്‍ക്കകത്ത് വ്യോമസുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനും മോശം പെരുമാറ്റത്തിനും 10 യാത്രക്കാര്‍ക്ക് 3,900 റിയാലും പിഴ ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.