ജിദ്ദ: കോവിഡിനെതിരെയുള്ള വാക്സിൻ കുത്തിവെപ്പെടുക്കാൻ മറ്റു രോഗങ്ങൾ കൊണ്ട് തടസ്സമുള്ളവർക്ക് സ്ഥാപനങ്ങളിലും മാളുകളിലും മറ്റും പ്രവേശിക്കുന്നതിനുള്ള നിർബന്ധിത വാക്സിനേഷനിൽ നിന്ന് ഇളവ് നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അംഗീകൃത മെഡിക്കൽ റിപ്പോർട്ട് പ്രകാരം അലർജി പോലുള്ള അസുഖങ്ങൾ കാരണം വാക്സിൻ സ്വീകരിക്കാൻ പ്രയാസമുള്ളവർക്കാണ് ഇളവ് നൽകുക.
ഇത്തരക്കാർ തങ്ങളുടെ ആരോഗ്യ സ്ഥിതിവിവരങ്ങൾ അടങ്ങിയ രേഖകൾ സഹിതം Exempt@moh.gov.sa എന്ന ഈമെയിലിലേക്ക് അപേക്ഷ അയക്കണം. അംഗീകാരം കിട്ടുന്ന മുറപ്രകാരം ഇവർക്ക് ഇളവ് ലഭിക്കും. വിവിധ രോഗങ്ങൾക്ക് ചികിത്സക്കായി ആശുപത്രികളിലും മെഡിക്കൽ ഫാർമസികളിലേക്കും പ്രവേശിക്കുന്നതിനും വാക്സിൻ കുത്തിവെപ്പെടുക്കണമെന്ന നിബന്ധനയിൽ ഇളവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.