റിയാദ്: കേളി കലാ സാംസ്കാരിക വേദി റൗദ ഏരിയ ബഗ്ലഫ് യൂനിറ്റ് അംഗമായിരുന്ന വിജയകുമാറിെൻറ വിയോഗത്തിൽ ഏരിയ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡൻറ് വിനയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജി തോമസ് സ്വാഗതം പറഞ്ഞു.
ഏരിയ കമ്മിറ്റിയംഗം പ്രഭാകരൻ അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ കട്ടപ്പറമ്പ് സ്വദേശിയായ വിജയകുമാർ ഹൃദയാഘാതത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 16 വർഷമായി റിയാദിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കമ്പനിയധികൃതരുടെ സഹകരണത്തോടെ കേളി ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
കേളി ജോയിൻറ് ട്രഷറർ സുനിൽ സുകുമാരൻ, കേന്ദ്രകമ്മിറ്റി അംഗവും ജീവകാരുണ്യ വിഭാഗം കൺവീനറുമായ നസീർ മുള്ളൂർക്കര, റൗദ രക്ഷാധികാരി സെക്രട്ടറി സതീഷ് കുമാർ വളവിൽ, ഏരിയ ട്രഷറർ കെ.കെ. ഷാജി, ഏരിയ രക്ഷാധികാരി അംഗങ്ങളായ സുരേഷ് ലാൽ, ശ്രീകുമാർ വാസു, ശ്രീജിത്ത്, പി.പി. സലിം, അംഗങ്ങളായ സജീവ്, മോഹനൻ, ഷഫീഖ്, നിസാർ, ജോസഫ് മത്തായി, ഷിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.