പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി നേ​തൃ​സം​ഗ​മ​ത്തി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കേ​ര​ള വൈ​സ് പ്ര​സി​ഡ​ൻ​റ്​

കെ.​എ. ഷ​ഫീ​ഖ് സം​സാ​രി​ക്കു​ന്നു

ജാ​തി സെ​ൻ​സ​സ് ഉ​ട​ൻ ന​ട​പ്പാ​ക്കു​ക -കെ.​എ. ഷ​ഫീ​ഖ്

ദ​മ്മാം: കേ​ര​ള​ത്തി​ൽ ജാ​തി സെ​ൻ​സ​സ് ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​എ. ഷ​ഫീ​ഖ് ആ​വ​ശ്യ​പ്പെ​ട്ടു. ദ​മ്മാ​മി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നേ​തൃ​സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ൽ സാ​മൂ​ഹി​ക നീ​തി​യു​ടെ രാ​ഷ്​​ട്രീ​യം ശ​ക്തി​പ്പെ​ടു​ക​യാ​ണ്. പു​തു​ത​ല​മു​റ രാ​ഷ്​​ട്രീ​യ സം​ഘ​ട​ന​ക​ൾ ഉ​യ​ർ​ത്തി​യ ആ​വ​ശ്യ​ങ്ങ​ൾ പാ​ര​മ്പ​ര്യ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ പോ​ലും ഏ​റ്റെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്നു. ‘ഇ​ൻ​ഡ്യ’ മു​ന്ന​ണി ജാ​തി സെ​ൻ​സ​സി​നെ രാ​ഷ്​​ട്രീ​യ അ​ജ​ണ്ട​യാ​യി നി​ശ്ച​യി​ച്ച​ത് ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ണാം.

കേ​ര​ള​ത്തി​ൽ ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​യാ​യി ഉ​ന്ന​യി​ക്കാ​ൻ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ജാ​തി സെ​ൻ​സ​സ്, ജ​ന​സം​ഖ്യാ​നു​പാ​തി​ക പ്രാ​തി​നി​ധ്യം, എ​യ്ഡ​ഡ് നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക് വി​ട​ൽ എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പാ​ർ​ട്ടി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​യാ​ത്ര ഇ​തി​െൻറ ഭാ​ഗ​മാ​ണ്.

രാ​ജ്യ​ത്തെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ലും വി​ഭ​വ​ങ്ങ​ളി​ലും ഏ​തൊ​ക്കെ അ​ള​വി​ലാ​ണ് പ്രാ​തി​നി​ധ്യം വ​ഹി​ക്കു​ന്ന​ത് എ​ന്ന് തി​രി​ച്ച​റി​യാ​ൻ ത​ല​യെ​ണ്ണി​യു​ള്ള വി​ശ​ദ​മാ​യ ക​ണ​ക്കു​ക​ൾ ആ​വ​ശ്യ​മാ​ണ്. ജാ​തി തി​രി​ച്ചു​ള്ള സെ​ൻ​സ​സ് ന​ട​ത്തി​യാ​ൽ മാ​ത്ര​മേ ക​ണ​ക്കു​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ. ഇ​ൻ​ഡ്യ മു​ന്ന​ണി പ്ര​ധാ​ന വാ​ഗ്ദാ​ന​മാ​യി സെ​ൻ​സ​സ്​ ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു.

അ​തി​നോ​ടെ​ല്ലാം ഐ​ക്യ​പ്പെ​ടു​ന്ന നി​ല​പാ​ടാ​ണ് സി.​പി.​എ​മ്മും ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ മൗ​നം​പാ​ലി​ക്കു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ജം​ഷാ​ദ് അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റ​ഹീം തി​രൂ​ർ​ക്കാ​ട് ചോ​ദ്യോ​ത്ത​ര സെ​ഷ​ൻ നി​യ​ന്ത്രി​ച്ചു.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഗ്രൂ​പ് ച​ർ​ച്ച​ക​ൾ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​രാ​യ ആ​ഷി​ഫ് കൊ​ല്ലം, സ​മീ​ഉ​ല്ല, നാ​സ​ർ വെ​ള്ളി​യ​ത്ത്, ജ​മാ​ൽ കൊ​ടി​യ​ത്തൂ​ർ, ഷ​ക്കീ​ർ ബി​ലാ​വി​ന​ക​ത്ത് എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ ന​യി​ച്ചു. പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം ഉ​പ​സം​ഹ​രി​ച്ചു. ട്ര​ഷ​റ​ർ അ​യ്മ​ൻ സ​ഈ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ൺ​വീ​ന​ർ മു​ഹ്സി​ൻ ആ​റ്റാ​ശ്ശേ​രി, സ​ലിം ക​ണ്ണൂ​ർ, ജ​മാ​ൽ പ​യ്യ​ന്നൂ​ർ, ഹാ​രി​സ് കൊ​ച്ചി, ഫാ​ത്തി​മ ഹാ​ഷിം, അ​നീ​സ മ​ഹ​ബൂ​ബ്, ശ​രീ​ഫ് കൊ​ച്ചി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Conduct caste census immediately -K.A. Shafiq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.