മിന: ഹജ്ജ് തീർഥാടകരുടെ എണ്ണം 20 ലക്ഷം കവിയുമെന്ന് ആഭ്യന്തര സുരക്ഷ വക്താവ് കേണൽ മൻസൂർ അൽതുർക്കി പറഞ്ഞു. മിനയിലെ ഹജ്ജ് സുരക്ഷ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എണ്ണം സംബന്ധിച്ച അന്തിമ കണക്കുകൾ ദുൽഹജ്ജ് പത്തിന് രാവിലെ സെൻസസ് വിഭാഗം വ്യക്തമാക്കും. പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ സേവനത്തിന് എല്ലാ വകുപ്പുകളും പൂർണ സജ്ജമായി. മക്ക-മിന-അറഫ യാത്രകൾ എളുപ്പമാക്കാൻ എല്ലാ വകുപ്പുകളും രംഗത്തുണ്ടാകും.
സ്വദേശികളും വിദേശികളുമായി 2,40000തോളം ആഭ്യന്തര തീർഥാടകരുണ്ടാകും. പ്രവേശന കവാടങ്ങളിൽ ഹജ്ജ് അനുമതി പത്രം പരിശോധിക്കുമെന്നും ആഭ്യന്തര സുരക്ഷ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.