കോവിഡിന​ുമുമ്പ്​ ഖമീസ്​ മുശൈത്തിൽ നടന്ന കോൺസുലാർ സന്ദർശനസമയത്ത്​

വിവിധ സേവനം തേടി​െയത്തിയ ഇന്ത്യൻ പ്രവാസികൾ (ഫയൽ ഫോ​േട്ടാ) 

കോൺസുലാർ സംഘത്തി​െൻറ അബഹ സന്ദർശനം ഇന്ന്​: അറ്റസ്​റ്റേഷൻ 30 പേർക്കു​ മാത്രം; നൂറുകണക്കിനാളുകൾ പുറത്ത്​

ഖമീസ് മുശൈത്ത്: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം വെള്ളിയാഴ്ച ദക്ഷിണ സൗദിയിലെ അബഹ മേഖലയിൽ കോൺസുലാർ സന്ദർശനം നടത്തും. ഖമീസ്‌ മുശൈത്ത് വി.എഫ്.എസ് സെൻററിൽ ഒരുക്കുന്ന സർവിസ്​ കൗണ്ടറിൽ വിവിധ കോൺസുലാർ സേവനങ്ങൾ ഇൗ മേഖലയിലെ ഇന്ത്യൻ പ്രവാസികൾക്ക്​ നൽകും.

എന്നാൽ, അറ്റസ്​റ്റേഷൻ സേവനത്തിന്​ വെറും 30 പേർക്കു മാത്രമാണ്​ അനുമതിയ​ുള്ളത്​. ഇത്​ പ്രവാസികൾക്ക്​ പ്രായസം സൃഷ്​ടിക്കുമെന്ന പരാതി വ്യാപകമായി ഉയർന്നുകഴിഞ്ഞു. അറ്റസ്​റ്റേഷൻ ആവശ്യവുമായി നൂറുകണക്കിന് ആളുകൾ കാത്തിരിക്കുമ്പോഴാണ് വെറും 30 പേർക്കു മാത്രം അനുമതി നൽകിയിരിക്കുന്നത്. ഏറെ മാസങ്ങൾക്കുശേഷമാണ് കോൺസുലേറ്റ് പ്രതിനിധികൾ ഖമീസിൽ എത്തുന്നത്. അതുകൊണ്ട​ുതന്നെ ധാരാളം ആളുകൾ വിവിധ ആവശ്യങ്ങളുമായി കാത്തിരിക്കുകയാണ്. വളരെ ദൂരെനിന്നു പോലും നിരവധി ആളുകൾ ആവശ്യങ്ങളുമായി എത്തും. എല്ലാവർക്കും പ്രയോജനപ്പെടുന്ന വിധത്തിൽ ഒന്നിലധികം ദിവസം നീണ്ടുനിൽക്കുന്ന രീതിയിൽ ക്രമീകരിക്കുകയോ അ​െല്ലങ്കിൽ കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തോ നടത്താത്തത് പ്രവാസികളോട് കാണിക്കുന്ന അനീതിയാ​െണന്ന്​ വിമർശനം ഉയർന്നിട്ടുണ്ട്​.

സാമൂഹിക പ്രവർത്തകരെയും സന്നദ്ധ സംഘടന പ്രതിനിധികളെയും മാറ്റിനിർത്തി, 50 പേരെപ്പോലും ഉൾക്കൊള്ളാൻ കഴിയാത്ത വി.എഫ്.എസ് ഓഫിസിൽ പരിപാടി നടത്തിയാൽ കോവിഡ് പ്രോട്ടോകോൾപോലും പാലിക്കാനാവില്ല. കഴിഞ്ഞ പ്രാവശ്യം ജനത്തിരക്ക് കൂടിയതിനെ തുടർന്ന് സൗദി അധികൃതർ ഇടപെട്ട് കുറച്ച് സമയം പ്രവർത്തനം നിർത്തിവെച്ചിരുന്നു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കൂടുതൽ പേർക്ക് ഗുണകരവും തിരക്ക് കുറക്കാനും മാസത്തിൽ ഒരുദിവസം കോൺസുലേറ്റ് സന്ദർശനം നടത്തണം എന്നാണ് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നത്.

Tags:    
News Summary - Consular delegation visits Abha today: Attestation for 30 persons only; Hundreds out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.