ദമ്മാം: ലോകത്തിലെ കാൽപന്തുപ്രേമികൾക്ക് എന്നും ത്രസിപ്പിക്കുന്ന കളിയനുഭവങ്ങൾ സമ്മാനിച്ചിട്ടുള്ള താരരാജാക്കന്മാർ അണിനിരക്കുന്ന രണ്ട് ഫുട്ബാൾ മാമാങ്കങ്ങളാണ് ബ്രസീലിലും റോമിലുമായി നടക്കുന്നത്. കോവിഡിെൻറ സുരക്ഷ മാനദണ്ഡങ്ങളാൽ ശൂന്യമായ കളിക്കളങ്ങളെ നോക്കി നെടുവീർപ്പിട്ടിരുന്ന കളിപ്രേമികൾ ഇപ്പോൾ പുത്തനുണർവോടെ വീണ്ടും കളിയനുഭവങ്ങളിലേക്ക് എത്തുകയാണ്.
ഏറ്റവും കൂടുതൽ കളിപ്രേമികളുള്ള ഗൾഫ് നാട്ടിലെ കളിക്കളങ്ങളും നീണ്ട ഇടവേളകൾക്കുശേഷം സജീവമാകുന്നു. വാക്സിൻ സ്വീകരിച്ചവർക്ക് സ്റ്റേഡിയങ്ങളിൽ കളിക്കാം എന്ന സൗദി അധികൃതരുടെ ഉറപ്പാണ് ഇവർക്ക് പ്രതീക്ഷ പകർന്നിരിക്കുന്നത്. ഒന്നിച്ചുകൂടിയിരുന്ന് കളിമാമാങ്കങ്ങൾ ആസ്വദിക്കുന്നവരാണ് പ്രവാസികൾ. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത് സമൂഹ മാധ്യമങ്ങളിലേക്കും ക്ലബ് ഹൗസ് എന്ന ആപ്പിലേക്കും മാറ്റിയിരിക്കുകയാണിവർ. ജോലിത്തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങൾ വഴി കളികളെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ പ്രവാസി കളിപ്രേമികൾക്ക് കഴിയില്ല.
കോപയും യൂറോ കപ്പും ഒരുപോലെ പ്രാധാന്യമുള്ളതാകയാൽ ഒരു കളിയും വിട്ടുപോകാതെ പാതിരാത്രികളിൽ ഉറക്കമൊഴിച്ചിരുന്ന് കളികാണുന്നതിനും ഇവർക്ക് മടിയില്ല. സൗദിയിലെ കാൽപന്തുകളിക്കാർക്ക് കോപ അമേരിക്കയുടേയും യൂറോ കപ്പിേൻറയും ഒരു കളിയും ഒഴിവാക്കാൻ കഴിയില്ല. കോവിഡിനു മുമ്പ് അവർ ഒന്നിച്ചിരുന്നു കളികാണാനുള്ള സൗകര്യങ്ങളൊരുക്കിയായിരുന്നു ആഘോഷം. ഇപ്പോൾ അത് നടക്കുന്നില്ലെന്ന വിഷമമുണ്ടെന്ന് ദമ്മാം ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് മുജീബ് കളത്തിൽ പറഞ്ഞു.
തങ്ങളിപ്പോൾ കളിയാസ്വാദനങ്ങളുടെ ചർച്ചകൾ ക്ലബ് ഹൗസിലേക്ക് മാറ്റിയിരിക്കുകയാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം ഏഷ്യൻ കപ്പ് യോഗ്യതയുെട അവസാന മത്സരത്തിൽ ഇന്ത്യക്ക് സമനിലയിലുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാനായതും കളിപ്രേമികൾക്കിടയിൽ ആവേശം പകർന്നിട്ടുണ്ട്്. കഴിഞ്ഞ രണ്ടു വർഷമായി കളികളെക്കുറിച്ച് ഞങ്ങൾ സംസാരിക്കുന്നതുപോലുമുണ്ടായിരുന്നില്ലെന്നും ചില ലീഗ് മത്സരങ്ങളല്ലാതെ ആവേശം പകരാൻ ഒരു കളികളുമുണ്ടായിരുന്നില്ലെന്നും ഇപ്പോഴിതാ രണ്ടു വസന്തങ്ങൾ ഒന്നിച്ചെത്തിയിരിക്കുന്നെന്നും പ്രമുഖ ഫുട്ബാൾ ക്ലബായ ഇ.എം.എഫ് റാക്ക ഭാരവാഹി ഷാഫി മുഹമ്മദ് പറഞ്ഞു.
ഗാലറികൾ ഒഴിഞ്ഞുകിടന്ന കളികളായിരുന്നു കുറേയായി കണ്ടുകൊണ്ടിരുന്നത്. ഇപ്പോൾ യൂറോകപ്പിലെ നിറഞ്ഞ ഗാലറികൾ ഞങ്ങൾക്ക് പുതിയ പ്രതീക്ഷകളും ആവേശവും തരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിലെ ഫുട്ബാൾ ക്ലബുകളെല്ലാം വീണ്ടും ഉണർന്നെഴുന്നേൽക്കുകയാണ്. അധികം താമസിയാതെ കളിക്കളത്തിലേക്ക് എത്താനാകുമെന്ന പ്രതീക്ഷയിലാണെല്ലാവരും. ഖത്തറിൽ അടുത്തവർഷം അരങ്ങേറാൻ പോകുന്ന ലോകകപ്പ് മത്സരം നേരിട്ടുകാണാൻ അവസരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും ക്ലബുകൾ ആരംഭിച്ചിട്ടുണ്ട്.
ലാറ്റിനമേരിക്കൻ രാജ്യങ്ങൾ മാറ്റുരക്കുന്ന കോപയിൽ ബ്രസീലും അർജൻറീനയുംതന്നെയാണ് അധികം ആരാധകരെയും നേടിയെടുക്കുന്നത്.യൂറോ കപ്പിലെത്തുേമ്പാൾ ഫ്രാൻസും ജർമനിയും പോർചുഗലും ഒപ്പത്തിനൊപ്പമുണ്ട്. നെയ്മറും മെസ്സിയും ക്രിസ്റ്റ്യാേനാ റൊണാൾഡോയുമൊക്കെ അത്രയേറെ പ്രിയത്തോടെയാണ് മലയാളി കളിപ്രേമികൾക്കിടയിൽ ഇടംപിടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.