ദമ്മാം: ഒരു ജനാധിപത്യരാജ്യത്തിൽ പൗരന്മാർക്ക് ലഭിക്കേണ്ട സമത്വവും നീതിയും ഇല്ലാതാക്കി ജാതി, മത വ്യത്യാസത്തിെൻറ പേരിൽ മനുഷ്യാവകാശങ്ങളെ പോലും നിഷേധിക്കുന്ന ദുരവസ്ഥയിലേക്ക്, സംഘ്പരിവാർ ഭരണം ഇന്ത്യയെ കൊണ്ടെത്തിച്ചെന്ന് നവയുഗം സാംസ്കാരികവേദി ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ പറഞ്ഞു. നവയുഗം ദമ്മാം ടയോട്ട യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ ഉയർന്ന ജാതിക്കാരായ നാലുപേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞ കേസിൽ, പ്രതികളെ രക്ഷിക്കാനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള സർക്കാർ ചെയ്ത നടപടികൾ കേട്ടുകേൾവി പോലും ഇല്ലാത്തവയാണ്. അവിടെ അരങ്ങേറിയ പൊലീസ് നാടകങ്ങൾ, ലോകത്തിെൻറ മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയിരിക്കുന്നു.
സംഘ്പരിവാർ വിഭാവനം ചെയ്യുന്ന മനുസ്മൃതി ആസ്പദമാക്കിയ ഹിന്ദു രാജ്യത്തിൽ താണജാതിക്കാർക്കും അന്യമതക്കാർക്കും ഉണ്ടാകാൻ പോകുന്ന ദുരവസ്ഥയുടെ നേർചിത്രം കൂടിയാണത്. യോഗത്തിൽ നിയാസ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, ദമ്മാം മേഖല കമ്മിറ്റി ആക്ടിങ് സെക്രട്ടറി നിസാം കൊല്ലം എന്നിവർ സംസാരിച്ചു. ടയോട്ട യൂനിറ്റിെൻറ പുതിയ ഭാരവാഹികൾ: നിയാസ് (പ്രസി), മുഹമ്മദ് റാഫി (വൈ. പ്രസി), നൗഷാദ് (സെക്ര), അൻസർ (ജോ. സെക്ര), ഷമീർ (ട്രഷറർ). ഇമാം, ജിതൻ, അസീസ്, ഫൈസൽ, ജലീൽ, അനീസ്, അബി അടിമാലി എന്നിവരെ എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർമാരായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.