മലപ്പുറം സ്വദേശി ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു

ജിദ്ദ: കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പെരിന്തൽമണ്ണക്കടുത്ത് തൂത കളത്തിൽകുണ്ട് സ്വദേശി പിലാക്കൽ മുഹമ്മദലി എന്ന കുഞ്ഞാലി (54) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ജിദ്ദ നാഷനൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ജിദ്ദയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: അബൂബക്കർ ഹാജി, മാതാവ്:പാറക്കതൊടി പാത്തുമ്മ, ഭാര്യ: ആനിക്കാട്ടിൽ സറീന, മക്കൾ: ഫാത്തിമ സ്വാലിഹ (18), ഷഹീൻ അലി (16), ഷഹ് മ (ഒമ്പത്). നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നടപടി ക്രമങ്ങൾക്കായി കെ.എം.സി.സി വെൽഫയർ വിങ്ങ് നേതാക്കൾ രംഗത്തുണ്ട്.

Tags:    
News Summary - covid 19 saudi arabia obit news -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.