കോവിഡ്​ ബാധിച്ച്​ ആലപ്പുഴ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. ആലപ്പുഴ മുതുകുളം സ്വദേശി മഞ്ഞണിതറയിൽ അപ്പുകുട്ടൻ ശർമദൻ (56) ആണ്​ മരിച്ചത്​. 26 വർഷമായി അൽസഹ്‌റാൻ കമ്പനിയിൽ ഡോക്യുമ​െൻറ്​ കൺട്രോളർ ആയിരുന്നു.

പ്രമേഹ രോഗ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ കഴിയവേ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച പുലർച്ചെയാണ് മരണമടഞ്ഞത്. നിയമനടപടികൾ പൂർത്തിയാക്കാൻ സഹപ്രവർത്തകനും പി.എം.എഫ് ജീവകാരുണ്യ പ്രവർത്തകനുമായ രാജു പാലക്കാട് കമ്പനി അധികൃതർക്കൊപ്പം രംഗത്തുണ്ട്​.

Tags:    
News Summary - covid death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.